in

യഥാര്‍ഥ മിസ്റ്ററി മാൻ ആരാണെന്ന് സമയം വരുമ്പോള്‍  വെളിപ്പെടുത്താം: പ്രണയ വാർത്തകളോട് പ്രതികരിച് കീർത്തി സുരേഷ്

തെന്നിന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട നായിക കീർത്തി സുരേഷ് ദുബായിലെ പ്രമുഖ ബിസിനസു കാരണമായി പ്രണയത്തിലാണ് എന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായ പ്രണയ വാർത്തകൾ പ്രതികരിച്ചുകൊണ്ട് കീർത്തി തന്നെ സത്യം പുറത്ത് വിട്ടിരിക്കുകയാണ്.  ട്വിറ്ററിലൂടെ ആയിരുന്നു താരം വാർത്തകളോട് പ്രതികരിച്ചത്.

ദുബായിലെ വ്യവസായി ഫര്‍ഹാന്‍ ബിന്‍ ലിഖായത്ത് എന്ന യുവാവുമായി കീര്‍ത്തി പ്രണയത്തിലാണെന്ന വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചത് . ഫര്‍ഹാനും കീര്‍ത്തിയും ഒരുമിച്ചുള്ള ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിരുന്നു ഗോസിപ്പുകള്‍ക്ക് കാരണമായത്. ഇവർ രണ്ടുപേരും ഒരുമിച്ചുള്ള നിരവധി ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ കാണാൻ ഇടയായതോടെ പ്രണയവാർത്ത കൂടുതൽ ശക്തമാക്കുകയായിരുന്നു.

ഇപ്പോഴിതാ പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് പറഞ്ഞ് നടി തന്നെ സോഷ്യൽ മീഡിയയിലൂടെ രംഗത്തു വന്നിരിക്കുകയാണ് . ‘‘ഇപ്പോള്‍ എന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ട കാര്യമില്ല.  ജീവിതത്തിലെ യഥാര്‍ഥ മിസ്റ്ററി മാൻ ആരാണെന്ന് സമയം വരുമ്പോള്‍ നിങ്ങളോട് തീർച്ചയായും വെളിപ്പെടുത്താം.’’- കീർത്തി സുരേഷ് ട്വീറ്റ് ചെയ്തു. നിരവധി പേരായിരുന്നു പോസ്റ്റിൽ താഴെ കമൻറുകൾ നൽകിയത്.കീർത്തി പ്രണയത്തിൽ ആണെന്ന് അടുത്തിടെ തന്നെ വാർത്തകൾ പുറത്തുവന്നിരുന്നു. ദുബായിലുള്ള ഒരു ബിസിനസുകാരനുമായി പ്രണയമാണെന്നും വാർത്തകൾ ഉണ്ടായിരുന്നു. ആ സമയത്ത് ആയിരുന്നു സുഹൃത്ത് ഫർഹാനു ഒപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നത്.

.

Written by amrutha

‘വൗ …സാരിയിൽ ഹോട്ടായി ഗ്ലാമർ താരം ‘ദർശ ഗുപ്ത’…ഫോട്ടോസ് വൈറൽ…!!

തെലുങ്കാനയിൽ സ്വപ്ന സുന്ദരിയെ കാണാനെത്തിയ ജനസാഗരം: ആരാധകർക്ക് നേരെ കൈവീശി ചുംബനം നൽകി ഹണി റോസ്