in

ഗ്ലാമറസ്സാകാൻ ഞാൻ തയ്യാറാണ്, പക്ഷെ ശരീര ഭാഗങ്ങൾ ഒരുപാട് കാണിക്കില്ല: തുറന്നു പറഞ്ഞ് കീർത്തി സുരേഷ്

തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട താര സുന്ദരിയാണ് കീർത്തി സുരേഷ്. മേനകയുടെ മകൾ കീർത്തി സുരേഷിനു പിന്നാലെയാണിപ്പോൾ ക്യാമറ കണ്ണുകൾ. അതുകൊണ്ടു തന്നെ താരം ശരീരസൗന്ദര്യ കാര്യത്തിൽ അതീവ ശ്രദ്ധാലുവാണ്. അടുത്തിടെയായി കീർത്തി മെലിഞ്ഞു എന്നാണിപ്പോൾ ആരാധകരുടെ കമന്റ്‌. എന്നാൽ കീർത്തി പറയുന്നത് ഇങ്ങനെ…

ഇപ്പോഴുള്ള ശരീര വണ്ണത്തിൽ ഞാൻ കംഫർട്ട് ആണ്. ഇപ്പോൾ എനിക്ക് ഇഷ്ടമുള്ള വേഷങ്ങൾ എല്ലാം ധരിക്കാൻ സാധിയ്ക്കുന്നുണ്ട്. മുൻപ് അതിന് സാധിയ്ക്കുകയില്ലായിരുന്നു.പക്ഷെ ചില ആരാധകർക്ക് എന്റെ ആ പഴയ ലുക്ക് ആണ് ഇഷ്ടം.

അത് അവരുടെ അഭിപ്രായം ആണ്. അതിനെ ഞാൻ തെറ്റായി കാണുന്നില്ലെന്നും കീർത്തി പറയുന്നു. മുൻ കാല സൂപ്പർ നായിക മേനകയുടേയും നിർമ്മാതാവ് സുരേഷ് കുമാറിന്റെയും മകളായ കീർത്തി തമിഴ്, തെലുങ്ക്, മലയാളം ഇന്റസ്ട്രികളിൽ ഒരേ സമയം സിനിമകൾ ചെയ്യുന്ന താരം കൂടിയാണ്.

നിലവിൽ സൗത്ത് ഇന്ത്യയിൽ ഏറ്റവും അധികം താരമൂല്യമുള്ള നടിമാരിൽ ഒരാൾ കൂടിയാണ് കീർത്തി സുരേഷ്. അടുത്തിടെ ഗ്ലാമർ റോളുകൾ ചെയ്യില്ല എന്ന് കീർത്തി സുരേഷ് പ്രഖ്യാപിച്ചതായി ഒരു വാർത്ത വന്നു.

എന്നാൽ അതിന് ഒരു വ്യക്തത വരുത്തി രംഗത്ത് എത്തിയിരിയ്ക്കുകയാണ് കീർത്തി ഇപ്പോൾ. ഗ്ലാമർ വേഷം ചെയ്യില്ല എന്ന് പറഞ്ഞോ എന്ന് ചോദിച്ചപ്പോൾ, ഞാൻ അങ്ങനെ ഒരു പ്രസ്താവന നടത്തിയിട്ടില്ല എന്ന് കീർത്തി ആദ്യം തന്നെ വ്യക്തമാക്കി.

ഗ്ലാമർ എന്നാൽ സൗന്ദര്യം എന്നാണ് അർത്ഥം. എന്നാൽ ജനങ്ങൾ അതിനെ നിർവചിയ്ക്കുന്നത് ഏറ്റവും മോശമായ രീതിയിൽ ആണ്. ഗ്ലാമറാകാൻ ഞാൻ തയ്യാറാണ്, പക്ഷെ ശരീര ഭാഗങ്ങൾ ഒരുപാട് കാണിച്ച് അഭിനയിക്കാൻ തയ്യാറല്ലെന്നു കീർത്തി പറയുന്നു.

ശരീര ഭാരം കുറച്ചതിനെ കുറിച്ചും കീർത്തി സംസാരിച്ചു. ഇപ്പോഴുള്ള ശരീര വണ്ണത്തിൽ ഞാൻ കംഫർട്ട് ആണ്. ഇപ്പോൾ എനിക്ക് ഇഷ്ടമുള്ള വേഷങ്ങൾ എല്ലാം ധരിക്കാൻ സാധിയ്ക്കുന്നുണ്ട്. മുൻപ് അതിന് സാധിയ്ക്കുകയില്ലായിരുന്നു. പക്ഷെ ചില ആരാധകർക്ക് എന്റെ ആ പഴയ ലുക്ക് ആണ് ഇഷ്ടം.അത് അവരുടെ അഭിപ്രായം ആണ്. അതിനെ ഞാൻ തെറ്റായി കാണുന്നില്ലെന്നും കീർത്തി പറയുന്നു.

കഥാപാത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിയ്ക്കുക എന്നത് പ്രധാനമാണ്. ഒന്നിൽ കൂടുതൽ സിനിമകളിൽ ഒരേ സമയ അഭിനയിക്കുക എന്നാൽ അത് എന്നെ ഒരുപാട് ആശ്വസിപ്പിയ്ക്കുന്ന, സന്തോഷിപ്പിയ്ക്കുന്ന കാര്യമാണ്.എന്നിൽ തന്നെ കുടുങ്ങി നിൽക്കുന്നതിന് പകരം പല പല കഥാപാത്രങ്ങളായി മാറിക്കൊണ്ടിരിയ്ക്കുക എന്നാൽ അതൊരു വല്ലാത്ത സുഖമാണ്.

ഞാനത് ആസ്വദിയ്ക്കുന്നു എന്നും കീർത്തി പറയുന്നു. സാനി കൈയിതം എന്ന ചിത്രമാണ് കീർത്തി സുരേഷിന്റെതായി ഏറ്റവും ഒടുവിൽ റിലീസ് ആയത്. മികച്ച അഭിപ്രായങ്ങളാണ് കീർത്തിയുടെ അഭിനയത്തിന് കിട്ടിക്കൊണ്ടിരിയ്ക്കുന്നത്.