in

ജനപ്രിയ നായകനായ ദിലീപ് എങ്ങനെയാണ് ജനങ്ങൾക്ക് അപ്രിയനായി മാറിയത്.

മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടനാണ് ദിലീപ് മലയാളികൾ ഒരുപാട് സ്നേഹിച്ച ഒരു നടൻ എന്നു കൂടി ദിലീപിനെ കുറിച്ച് പറയേണ്ടിയിരിക്കുന്നു കാരണം അയൽപക്കത്തെ ഒരു പയ്യൻ എന്ന നിലയിലാണ് ദിലീപിനെ പലരും കണ്ടിട്ടുണ്ടായിരുന്നു പ്രത്യേകിച്ച് കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും പ്രിയപ്പെട്ട നടനായിരുന്നു ദിലീപ് എന്നാൽ വ്യക്തിജീവിതത്തിൽ ഉണ്ടായ ഒരു പ്രതിസന്ധി ദിലീപിനെ പൂർണമായും ഇല്ലാതെയാക്കി കളഞ്ഞു എന്ന് പറയുന്നതാണ് സത്യം നടി ആക്രമിച്ച സംഭവത്തിന്റെ പേരിൽ ദിലീവ അറസ്റ്റിൽ ആയതിനുശേഷം ദിലീപിന് വലിയതോതിൽ ശോഭിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം

തിയേറ്ററുകളിൽ തുടരെത്തുടരെ പരാജയമേറ്റ് വാങ്ങുകയാണ് ദിലീപ് ചിത്രങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത് രാമലീല എന്ന ചിത്രത്തിനു ശേഷം ഒരു ഹിറ്റ് ചിത്രം ദിലീപിന് ലഭിച്ചിട്ടില്ല എന്ന് പറയുന്നതാണ് സത്യം. പിന്നീട് ഇറങ്ങിയ ചിത്രങ്ങളെല്ലാം വലിയതോതിലുള്ള പരാജയം തന്നെയായിരുന്നു ഏറ്റു വാങ്ങിയിരുന്നത് ദിലീപ് കുറ്റാരോപിതനായതിനുശേഷം ആയിരുന്നു രാമലീല എന്ന ചിത്രം റിലീസായത് മാത്രമല്ല പിന്നീട് അഭിനയിച്ച ചിത്രങ്ങളിലെല്ലാം പലപ്പോഴും ഒരു കള്ളക്കേസിൽ ദിലീപിന്റെ കഥാപാത്രം അറസ്റ്റിൽ ആവുന്നത് കാണുകയും ചെയ്യാം ഇത് പലപ്പോഴും മനപ്പൂർമല്ലാതെ സംഭവിക്കുന്നതാണ് എന്ന് ദിലീപ് പറയുകയും ചെയ്തിട്ടുണ്ട് നാദയുടെ സംവിധാനത്തിൽ എത്തിയ കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രവും വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലാതെ തട്ടിയും മുട്ടിയും വിജയിച്ചു പോയി വാട്സ്ആപ്പ് കോമഡികൾ ആയിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത് എന്ന് പലരും പറയുകയും ചെയ്യുന്നു

തുടർന്നിറങ്ങിയ തങ്കമണി ബാന്ദ്ര തുടങ്ങിയ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വളരെ വലിയ പരാജയം തന്നെയാണ് നേരിട്ടത് ഈ പരാജയം ദിലീപിനെ പാടെ തളർത്തി കളഞ്ഞു എന്നതിന്റെ ഉദാഹരണമായിരുന്നു ഏറ്റവും പുതിയ ചിത്രമായ പവി കേറിക്കർ എന്ന ചിത്രത്തിന്റെ പ്രമോഷൻ സമയത്ത് കരഞ്ഞുകൊണ്ട് ദിലീപ് സംസാരിച്ചിരുന്നത് തനിക്ക് വിജയിക്കണമെങ്കിൽ ഇങ്ങനെയൊരു ചിത്രം വേണം എന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത് എന്നാൽ ഈ ചിത്രവും അഞ്ചു കോടിക്ക് താഴെ മാത്രമാണ് തിയേറ്ററിൽ നിന്നും കളക്ട് ചെയ്തത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് ഡിലീറ്റ് ചിത്രങ്ങൾ ആവർത്തനവിരസത ഉണ്ടാക്കുന്നു എന്നാണ് പലരും ഇതിന് കാരണമായി പറയുന്നത്. നടി ആക്രമിച്ച കേസിൽ ദിലീപിന് ജയിൽവാസം അനുഭവിക്കേണ്ടി വന്നതിനുശേഷം ആണ് ഇത്രത്തോളം ജനങ്ങൾ ദിലീപിനെ വെറുത്തു തുടങ്ങിയത് എന്നതാണ് സത്യം. അതോടൊപ്പം തന്നെ നടി മഞ്ജുവാര്യമായുള്ള വേർപിരിയലും ദിലീപിന്റെ കരിയറിൽ വളരെ ദോഷകരമായ ഒരു ഏടായി മാറി

Written by rincy

സായി പല്ലവി ഇസ്ലാം മതം സ്വീകരിച്ചു എന്ന തരത്തിലുള്ള വ്യാജ പ്രചരണം ഇതിന്റെ കാരണം രാമായണത്തിൽ സീതയായി അഭിനയിച്ചത്

ഐഡന്റിറ്റി പോലും അവ്യക്തമായി തുടരുന്ന മോഡൽ!!! സോഷ്യൽ മീഡിയയ്ക്ക് പോലും കണ്ടെത്താനാകാത്ത സുന്ദരി