in

ഞാൻ അനാഥയാണ്, അച്ഛനും അമ്മയും എന്നെ ദത്തെടുത്തത്, കുറേ വർഷം ഞാൻ അത് വിശ്വസിച്ചു, കാരണക്കാരൻ സുരേഷ് ഗോപിയങ്കിൾ: കീർത്തി സുരേഷ് പറയുന്നു

താരസുന്ദരി കീര്‍ത്തി സുരേഷ്. ബാലതാരമായി സിനിമയിലെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായി കീര്‍ത്തി സുരേഷ് മാറുകയായിരുന്നു. നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും പഴയ കാല തെന്നിന്ത്യന്‍ നടി മേനകയുടെയും രണ്ടാമത്തെ മകളാണ് കീര്‍ത്തി സുരേഷ്. മൂത്ത മകളെ അഭിനയ രംഗത്തേയ്ക്ക് കാണാറില്ലെങ്കിലും അണിയറയില്‍ സജീവമായുണ്ട്.

കീര്‍ത്തിയുടെ ആദ്യ ചിത്രം 2002ല്‍ പുറത്തെത്തിയ കുബേരന്‍ എന്ന സിനിമ ആയിരുന്നു. അതും ബാലതാരമായി. ചിത്രത്തില്‍ ദിലീപിന്റെ വളര്‍ത്തു മക്കളില്‍ ഒരാളായി എത്തിയത് കീര്‍ത്തി ആയിരുന്നു. തുടര്‍ന്നിങ്ങോട്ട് പൈലറ്റ്‌സ്, അച്ഛനെയാണ് എനിക്കിഷ്ടം എന്ന ചിത്രങ്ങളിലും ബാല താരമായി അഭിനയിച്ചു.

2013 ല്‍ പ്രിയദര്‍ശന്‍ ഒരുക്കിയ മോഹന്‍ ലാല്‍ ചിത്രം ഗീതാഞ്ജലിയിലൂടെ നായികയായി കീര്‍ത്തി അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് 2014 ല്‍ റിങ് മാസ്റ്ററില്‍ ദിലീപിന്റെ നായികയായി. പിന്നീട് തെന്നിന്ത്യയിലെ മറ്റ് ഭാഷകളില്‍ കീര്‍ത്തി തിളങ്ങി. ഇത് എന്ന മായം എന്ന ചിത്രത്തിലൂടെ തമിഴില്‍ തുടക്കം കുറിച്ചു. പിന്നീട് തെലുങ്കിലുമെത്തി. തമിഴിലെയും തെലുങ്കിലെയും മുന്‍ നിര നായകന്മാരുടെ നായികയായി തിളങ്ങുകയാണ് നടിയിപ്പോള്‍.

കൂടുതലും തമിഴ് സിനിമകളിലാണ് കീര്‍ത്തി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തെലുങ്കില്‍ ഇറങ്ങിയ മഹാ നടിയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും കീര്‍ത്തി സുരേഷിന് ലഭിച്ചിരുന്നു. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമകളില്‍ ആകെ മാനം തിളങ്ങി നില്‍ക്കുകയാണ് നടി കീര്‍ത്തി സുരേഷ്. ടൊവീനോ തോമസിന് ഒപ്പം അഭിനയിച്ച വാശി ആണ് നടിയുടേതായി കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിന് എത്തിയ പുതിയ ചിത്രം.

ഇപ്പോഴിതാ ചെറുപ്പത്തില്‍ താനൊരു അനാഥക്കുട്ടി ആണെന്ന് വിശ്വസിച്ചിരുന്നുവെന്ന് തുറന്നു പറയുകയാണ് കീര്‍ത്തി സുരേഷ്. അച്ഛനും അമ്മയും തന്നെ ദത്തെടുത്ത് വളര്‍ത്തുന്നത് ആണെന്നായിരുന്നു വര്‍ഷങ്ങളോളം കീര്‍ത്ത വിശ്വസിച്ചിരുന്നത്. സുരേഷ് ഗോപി അങ്കിളാണ് അങ്ങനെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത് എന്നും കീര്‍ത്തി സുരേഷ് പറയുന്നു. വാശി സിനിമയുടെ പ്രൊമോഷന് സംസാരിക്കവേയാണ് കീര്‍ത്തി ഇക്കാര്യം പറഞ്ഞത്.

സുരേഷ് ഗോപി ആങ്കിള്‍ ചെറുപ്പം മുതലേ എന്നെ പറഞ്ഞു പറ്റിച്ച ഒരു കാര്യമുണ്ട്. ഞാന്‍ അനാഥ കുഞ്ഞാണെന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു. അച്ഛനും അമ്മയും എന്നെ ദത്തെടുത്തതാണെന്നും നിനക്ക് അവിടെ ജീവിക്കണ്ട എങ്കില്‍ എന്റെ വീട്ടിലേക്ക് വന്നോ എന്നും അങ്കിള്‍ പറയുമായിരുന്നു. ശരിക്കും ഞാന്‍ അനാഥ കുഞ്ഞാണെന്നാണ് കരുതിയിരുന്നത്. കുറേ വര്‍ഷം ഞാന്‍ വിശ്വസിച്ചു.

ചെറുപ്പത്തിലേ നന്നേ വാശിയുള്ള കൂട്ടത്തിലായിരുന്നു താനെന്നും എന്ത് വേണമെന്ന് വെച്ചാലും അത് നേടിയെടുക്കും ആയിരുന്നുവെന്നും കീര്‍ത്തി പറയുന്നു. കഴിഞ്ഞ ദിവസം തീയേറ്ററുകളിലെത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആണ് ലഭിക്കുന്നത്. ചിത്രത്തില്‍ അഡ്വക്കേറ്റ്സ് ആയിട്ടാണ് കീര്‍ത്തിയും ടൊവിനോയും എത്തുന്നത്. കീര്‍ത്തിയുടെ അച്ഛന്‍ സുരേഷ് കുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അച്ഛന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആദ്യമായാണ് കീര്‍ത്തി അഭിനയിക്കുന്നത്.

Written by Editor 2

വിട്ടുപോകാത്ത ഒരു കറയാണ് ധോണിയുമായുള്ള ബന്ധം, ഭാവിയിൽ എന്റെ മക്കളൾ അതിനെക്കുറിച്ച് ചോദിക്കുമോ എന്ന് എനിക്ക് ഭയമാണ്; വേവലാതിയോടെ റായ് ലക്ഷ്മി പറയുന്നു

സൂപ്പർ താരങ്ങളുടെ നായിക, പരിധിവിട്ട ഗ്ലാമർ പ്രദർശനം, വിവാഹം കഴിച്ചത് രണ്ടു പേരെ, എന്നാൽ ഒടുവിൽ സംഭവിച്ചത്; നടി അഞ്ജുവിന്റെ ജീവിതം ഇങ്ങനെ..!!