in

തെലുങ്കാനയിൽ സ്വപ്ന സുന്ദരിയെ കാണാനെത്തിയ ജനസാഗരം: ആരാധകർക്ക് നേരെ കൈവീശി ചുംബനം നൽകി ഹണി റോസ്

ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലും തമിഴിലും തെലുങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് ഹണി റോസ്. സിനിമയ്ക്ക് പുറമേ കേരളത്തിലും അന്യ സംസ്ഥാനങ്ങളിലും ആയി നിരവധി ഉദ്ഘാടന വേദികളിലും ഗ്ലാമർ തിളക്കവുമായി ഹണി മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ താരം തെലുങ്കാനയിലെ ശ്രീ വെങ്കിടേശ്വര ഷോപ്പിംഗ് മാൾ ഉദ്ഘാടനം ചെയ്യാൻ എത്തിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറുന്നത്.

ഇൻസ്റ്റഗ്രാമിലൂടെ താരത്തെ കാണാനെത്തിയ ജനക്കൂട്ടത്തിന്റെ വീഡിയോ ഹണി തന്നെ പങ്കുവെച്ചിട്ടുണ്ട്. കേരളത്തിലെപ്പോലെ തന്നെ തെലുങ്കാനയിലും താരം ഉദ്ഘാടന ചടങ്ങിൽ എത്തുമ്പോൾ ജനസാഗരമാണ് ഒഴുകി എത്താറുള്ളത്. കേരളത്തിൽ നിരവധി ബിസിനസ് സംരംഭങ്ങൾ ഹണി ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ഓരോ പ്രദേശങ്ങളിൽ എത്തുമ്പോഴും ഹണിയെ കാണാൻ എത്തുന്നത് ആയിരങ്ങളാണ്.

മലയാള സിനിമയുടെ പ്രിയപ്പെട്ട സംവിധായകൻ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ആദ്യചിത്രം ശ്രദ്ധ നേടിയതോടെ മലയാളത്തിലും അന്യഭാഷയിലുമായി നിരവധി ചിത്രങ്ങൾ ആയിരുന്നു താരത്തെ തേടിയെത്തിയത്.

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റാറുള്ളത്. മിക്കപ്പോഴും ഗ്ലാമറസ് ലുക്കിൽ ഹണി പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുള്ളത് പതിവാണ്.തെലുങ്കിൽ ബാലയ്യയുടെ ഏറ്റവും പുതിയ ചിത്രത്തിൽ ഹണി നായികയായി എത്തിയിരുന്നു. ചിത്രം മലയാളക്കരയിലും ഹിറ്റായിരുന്നു.

Written by amrutha

യഥാര്‍ഥ മിസ്റ്ററി മാൻ ആരാണെന്ന് സമയം വരുമ്പോള്‍  വെളിപ്പെടുത്താം: പ്രണയ വാർത്തകളോട് പ്രതികരിച് കീർത്തി സുരേഷ്

എന്നാ ക്യൂട്ടാന്നേ ഈ കൊച്ചിനെ കാണാൻ; ക്യൂട്ട് ചിരിയിൽ മനസ്സ് കീഴടക്കി എസ്തർ