മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ. തോപ്പിൽ ജോപ്പൻ, അലമാര, ഹണി ബി 2, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധർവൻ, ഉൾട്ട, ഉറിയടി തുടങ്ങിയ സിനിമകളിൽ ആര്യ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസിൽ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ തന്റെ ഇഷ്ട ചിത്രങ്ങളും വീഡിയോകളും എല്ലാം പങ്കുെവെക്കാറുണ്ടായിരുന്നു
ഇപ്പോൾ അവതാരകയും തന്റെ സുഹൃത്തുമായ എലീന പടിക്കലിന്റെ വിവാഹത്തെക്കുറിച്ച് ആര്യ പറഞ്ഞ കാര്യങ്ങൾ ആണ് വൈറലാവുന്നത് . ലൈവിൽ എത്തിയ സമയത്തായിരുന്നു താരത്തിനോട് ആരാധകൻ എലീന പടിക്കലിന്റെ വിവാഹത്തിന് പോകുന്നില്ലേ എന്ന് ചോദിച്ചത്, അതിനു താരം നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു, ഈ സമയത്ത് വിവാഹങ്ങളില്‍ പങ്കെടുക്കാനൊക്കെ ഞങ്ങള്‍ക്ക് കുറച്ച് നിയന്ത്രണങ്ങള്‍ ഉണ്ട്. അവര്‍ ഒരു ചെറിയ സ്വകാര്യ ചടങ്ങായി വിവാഹം നടത്താനാണ് തീരമാനിച്ചിരിക്കുന്നതെന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ നേരിട്ട് പോയി പങ്കെടുക്കാന്‍ വേണ്ടി അവള്‍ എന്നെ വിവാഹത്തിന് ക്ഷണിച്ചിട്ടില്ല. എങ്കിലും എന്റെ പ്രാര്‍ഥനകളും അനുഗ്രഹവും അവള്‍ക്കൊപ്പം എന്നും ഉണ്ടായിരിക്കുമെന്നും ആര്യ പറയുന്നു.
ആറു വർഷത്തെ പ്രണയം വീട്ടുകാരുടെ സമ്മതത്തോടെ സാഫല്യമാവുന്ന സന്തോഷത്തിലാണ് നടി എലീന പടിക്കൽ. ഓഗസ്റ്റ് 30നാണ് എലീനയുടെയും കോഴിക്കോട് സ്വദേശി രോഹിത് പി നായരുടെയും വിവാഹം. കോഴിക്കോട് വച്ചാണ് വിവാഹം. ഹിന്ദു–ക്രിസ്ത്യൻ ആചാരങ്ങൾ ഉൾപ്പെടുത്തിയാവും വിവാഹമെന്ന് എലീന പറയുന്നു.
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ എലീന ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥി എന്ന നിലയിലും ശ്രദ്ധ നേടിയിരുന്നു. ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയപ്പോഴും തന്റെ പ്രണയത്തെ കുറിച്ചും വീട്ടുകാർ ആ ബന്ധത്തിന് എതിരാണെന്നൊക്കെയുള്ള കാര്യങ്ങൾ എലീന തുറന്നു സംസാരിച്ചിരുന്നു.