മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമൊക്കെയാണ് ആര്യ. ബിഗ്ബോസ് മലയാളം റിയാലിറ്റി ഷോയിലും നടി പങ്കെടുത്തിരുന്നു. ഷോയ്ക്കിടെ രോഹിത്തുമായുള്ള വിവാഹ മോചനത്തിന് ശേഷം താന്‍ മറ്റൊരു ബന്ധത്തില്‍ ആണെന്ന് ആര്യ ബിഗ്ബോസ് ഷോയില്‍ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഷോയില്‍ നിന്നും പുറത്തെത്തിയ ശേഷം ജാനുമായി താന്‍ വേര്‍പിരിഞ്ഞെന്നും. മകളും താനും ആ വേദനയില്‍ നിന്നും കരകയറാന്‍ നാളുകള്‍ ഏറെ എടുത്തുവെന്നും താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ജാനുമായുള്ള ബന്ധം മുറിയാന്‍ കാരണം തുറന്നു പറയുകയാണ് ആര്യ. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലാണ് ആര്യ മനസ് തുറന്നത്.
ആര്യയുടെ വാക്കുകള്‍ ഇങ്ങനെ, ‘റിയാലിറ്റി ഷോയിലെ ഐന്റ ചില പ്രകടനങ്ങളും സ്വഭാവവുമാണ് ജാനുമായുള്ള ബന്ധം മുറിയാന്‍ കാരണം എന്നു ചിലര്‍ കുറ്റപ്പെടുത്തിയിരുന്നു. അതു ശരിയല്ല. അകലുന്നുവെന്ന തോന്നല്‍ അതിന് മുന്‍പേ ഉണ്ടായിരുന്നു. ഒന്നിച്ചുള്ള ഫോട്ടോ ഇന്സ്റ്റഗ്രാമിലിടുന്നതൊക്കെ ഞാന്‍ പരിപാടിക്കു പോകും മുന്‍പേ തന്നെ അനുവദിക്കാതെയായി. എന്നാല്‍ ജാന്‍ അകന്നു എന്ന ധാരണ എനിക്കു കിട്ടിയത് പരിപാടിക്കു ശേഷമായിരുന്നു എന്നു മാത്രം. എന്നെ വിട്ടുപോകുമെന്നു സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.
മൂന്നു വര്‍ഷത്തോളമായി നിലനില്‍ക്കുന്ന ഒരു ബന്ധമായിരുന്നു അത്. ലിവിങ് ടുഗതര്‍ എന്ന് പറയാവുന്നത്ര അടുപ്പം. ജാന്‍ ദുബായ്യിലാണ് സ്ഥിരതാമസമെങ്കിലും നാട്ടില്‍ വരുമ്ബോള്‍ എന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. എന്റെ അമ്മ, കുഞ്ഞ് അനിയത്തി എന്നിവരുമായെല്ലാം നല്ല അടുപ്പം പുലര്‍ത്തിയിരുന്നു. എന്നെക്കാള്‍ നന്നായി മോളെ ‘കെയര്‍’ ചെയ്യുന്നു എന്നു പോലും തോന്നിയിരുന്നു. റിയാലിറ്റി േഷാ പൂര്‍ത്തിയാക്കി തിരികെ വന്നാലുടന്‍ കല്യാണം എന്നായിരുന്നു പ്ലാന്‍. പക്ഷേ, പിന്നീടു കാര്യങ്ങള്‍ മാറി മറിഞ്ഞു. അകന്നു നിന്നതിന്റെ അടുപ്പക്കുറവ് ആകാം എന്നാണ് ആദ്യം കരുതിയത്. പരിചയപ്പെട്ട ശേഷം ഇത്രയും കാലയളവ് ഒരു ആശയവിനിമയവും ഇല്ലാതെ നിന്നത് ആദ്യമായാണ്. എന്റെ മുപ്പതാം പിറന്നാള്‍ ജാനിനൊ പ്പം ആഘോഷിക്കാം, എല്ലാ പരിഭവവും തീര്‍ക്കാം എന്നു കരുതി ദുബായിലേക്കു പോയി.
പക്ഷേ, ആ യാത്ര എനിക്കു തന്നത് വലിയ കുറേ അനുഭവങ്ങളായിരുന്നു. ജാന്‍ എനിക്കു നഷ്ടപ്പെടുകയാണെന്നു മനസ്സിലായി. കൊറോണ കടുത്ത് നില്ക്കുന്ന അവസരത്തില്‍, കുഞ്ഞിനെ ഒറ്റയ്ക്കാക്കി ദുബായിലേക്ക് പോയതോര്‍ത്ത് ഏറെ സങ്കടപ്പെട്ടു’.