in

ഇത്തവണത്തെ ദീപാവലി ആഘോഷം വിജയുടെ കുടുംബത്തോടൊപ്പം!!! പ്രണയം പറയാതെ പറഞ്ഞ് രശ്മിക

കുറച്ചധികം കാലങ്ങളായി സിനിമ മേഖലയിൽ നടക്കുന്ന ചർച്ചകളാണ് രശ്മികയും നടൻ വിജയ് ദേവരകൊണ്ടയും തമ്മിലുള്ള പ്രണയം. താരങ്ങൾ ഇതുവരെ പ്രണയത്തിലാണെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സിനിമാലോകത്ത് ഇതൊരു പരസ്യമായ രഹസ്യമാണ്. ആ ബന്ധം കൂടുതൽ ശക്തമാക്കുന്നത് തെളിവാണ് ഇത്തവണത്തെ ഇരുവരുടെയും ദീപാവലി ആഘോഷവുംm രശ്മിക ഹൈദരാബാദിൽ ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ അടുത്തിടെ പങ്കുവെച്ചിരുന്നു.

വെള്ളക്കുർത്തയും ചുവന്ന പാവാടയും ധരിച്ചു പൂക്കൾ പിടിച്ചു നിൽക്കുന്ന താരത്തിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അതേസമയം വിജയം തന്നെ ദീപാവല ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ രണ്ടു പേരും വിജയദേവ കൊണ്ട് കുടുംബത്തിനൊപ്പം ആണ് ഇത്തവണത്തെ ദീപാവലി ആഘോഷിച്ചത് എന്നാണ് ആരാധകർ കണ്ടുപിടിച്ചിരിക്കുന്നത്. വിജയയുടെ വീട് ആണെന്നാണ് ആരാധകർ ഉയർത്തുന്ന സംശയം.

എന്തായാലും പ്രേക്ഷകർ കണ്ടുപിടിച്ച ആ ഉത്തരം സത്യമാണെന്ന് രശ്മിക പറയാതെ പറയുകയാണ്. വിജയുടെ സഹോദരൻ എടുത്ത ചിത്രമാണ് ഇതെന്ന് രശ്മിക ഒരു കമന്റിലൂടെ പറയുകയും ചെയ്തു.രണ്ടു കുടുംബങ്ങളും സംബന്ധിച്ച് സ്ഥിതിക്ക് പ്രണയം വെളിപ്പെടുത്തു എന്നായിരുന്നു ആരാധകർ ഒന്നടങ്കം പറഞ്ഞത്. എന്തായാലും ഇരുവരുടെയും ഔദ്യോഗിക വെളിപ്പെടുത്തലിന് വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്.

Written by amrutha

സംവിധായാകന് അഡ്ജസ്റ്റ്മെന്റ് ചെയ്തിട്ടാണ് റോൾ കിട്ടിയെന്ന കമന്റുകൾ ; റബേക്ക സന്തോഷ്‌