മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ താരം ആണ് സുരേഷ് ഗോപി. ഒരു കാലത്ത് മലയാള സിനിമയെ ത്രസിപ്പിച്ച ആക്ഷൻ താരം കൂടിയാണ്. ഒരു നടൻ എന്നതിലുപരി മനുഷ്യ മൂല്യത്തെ സ്നേഹിക്കുന്ന ഒരു പച്ചയായ മനുഷൻ കൂടിയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് താരത്തിന്റെ ഒരു ഇന്റർവ്യൂ. പണ്ട് തന്റെ വീട്ടിൽ ഓണകാലത് നടന്ന സംഭവത്തെ കുറിച്ചാണ് താരം പറയുന്നത്.
ഏതാണ്ട് 1991ൽ നടന്ന സംഭവം ആണ് താരം പറയുന്നത്. ഒരു സിനിമയുടെ ചിത്രികരണവുമായി ബന്ധപെട്ട് താരം കോഴിക്കോട് ആയിരുന്നു. കടലോര കാറ്റ് എന്ന സിനിമയുടെ ഷൂട്ട് ആയിരന്നു അവിടെ ഓണം ആയിട്ടും തന്നെ വീട്ടിലേക്ക് പോകുവാൻ സംവിധായകൻ അനുവദിച്ചില്ല. സുരേഷ് ഗോപിയാണ് സിനിമയിൽ നായകന്റെ വേഷം ചെയ്യുന്നത്. മഴയുള്ള ഒരു സാഹചര്യം ആയിരന്നു അത് കൊണ്ട് തന്നെ മഴ പെയ്താൽ ഷൂട്ടിംഗ് നടക്കില്ല.
മകൾ ലക്ഷ്മി ജനിച്ചിട്ടുള്ള ആദ്യ ഓണം കുടിയായിരുന്നു ഇത് അതുകൊണ്ട് തന്നെ മകളുടെ ആദ്യ ഓണത്തിന് അച്ചന്റെ കൈയിൽ നിന്നും ഒരു ഉരുള ചോർ കൊടുക്കാൻ ഒരുപാട് ആഘ്രഹിച്ചിരുന്നു. ഇതൊരു അച്ചന്റേയും ആഗ്രഹം ആയിരിക്കും ഇത്. എന്നാൽ ഓണത്തിന് വീട്ടിൽ പോകാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആയിരന്നു താരം. എന്നാൽ അടുത്ത ഓണം ഉഷാർ ആകാം എന്ന് കരുതി മനസിനെ സമാധാനിപ്പിച്ചു എന്നാൽ അടുത്ത ഓണത്തിന് അച്ഛന്റെ കൈയിൽ നിന്നും ഒരു ഉരുള ചോർ കഴിക്കാൻ അവൾ ഉണ്ടായിരുന്നില്ല. ഇതാണ് എന്നും മനസിനെ വേട്ടയാടുന്ന ഒരു ഓണ ഓർമ. തനിക്ക് ഒരു ഉരുള ചോർ കൊടുക്കാൻ ഇവർ സമ്മതിച്ചില്ല എന്നാണ് താരം മനസ്സ് തുറന്ന് പറഞ്ഞത്.