in

ആദ്യ രണ്ട് ദിവസം അസഹനീയമായിരുന്നു, ഇന്ന് എനിക്ക് വളരെ സുഖം തോന്നുന്നുണ്ട്, കോവിഡ് അനുഭവങ്ങളുമായി ആര്യ

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ. ബഡായി ബംഗ്ലാവിൽ കൂടി എത്തിയ ആര്യ പിന്നീട് ബിഗ്‌ബോസിലും തിളങ്ങി. ബിഗ് ബോസിലൂടെയാണ് ആര്യയുടെ യഥാർത്ഥ സ്വഭാവം പ്രേക്ഷകർ അറിഞ്ഞത്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് ആര്യ. തന്റെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ജോലി തിരക്കുകൾക്കിടയിലും പ്രേക്ഷകരുമായി സംസാരിക്കാൻ സമയം കണ്ടെത്താറുമുണ്ട്. ആര്യയുടെ പോസ്റ്റുകളൊക്കെ നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്.

ഇപ്പോളിതാ കൊവിഡ് പോസിറ്റീവായ വിവാരം ആരാധകരെ അറിയിക്കുകയാണ് നടി. സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലാണ് അസ്വസ്ഥതകൾ വന്നപ്പോൾ നടത്തിയ പരിശോധനയിൽ കൊവിഡ് ആണെന്ന് വ്യക്തമായെന്ന് ആര്യ സൂചിപ്പിക്കുന്നു. അതേ സമയം തന്റെ മറ്റ് വിശേഷങ്ങൾ ആരാധകരുടെ ചോദ്യങ്ങൾക്ക് അനുസരിച്ച് നടി പറയുകയും ചെയ്തിരിക്കുകയാണ്.

എനിക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് പരിശോധിച്ച് ഉറപ്പിച്ചിരിക്കുകയാണ്. രണ്ട് ദിവസം മുമ്പ് പനി വന്നപ്പോൾ സംശയം തോന്നിയതിനാൽ പെട്ടെന്ന് സ്വയം നിരീക്ഷണത്തിൽ പോവുകയായിരുന്നു. കഠിനമായ തലവേദനയും ശരീരവേദനയും പനിയും വിറയലുമൊക്കെയായി ആദ്യ രണ്ട് ദിവസം അസഹനീയമായിരുന്നു. ഇന്ന് എനിക്ക് വളരെ സുഖം തോന്നുന്നുണ്ട്. പക്ഷേ ഇപ്പോഴും ചെറിയ പ്രശ്‌നങ്ങളുണ്ട്. അതിലൂടെ കടന്നു പോകുന്നത് വളരെ സന്തോഷകരമായ കാര്യമല്ലെന്ന് ഞാൻ പറയാം. അതിനാൽ എല്ലാവരും മാസ്‌ക് ധരിക്കുകയും അകലം പാലിച്ച് നടക്കുകയും വേണമെന്നും ആര്യ പറയുന്നു. എല്ലാവരും ശ്രദ്ധിക്കണം. എന്റെ അവസ്ഥ എന്താണെന്ന് ഞാൻ നിങ്ങളെ എല്ലാവരെയും അറിയിക്കുന്നത് ആയിരിക്കും

Written by admin

4 മാസം ഗർഭിണി: സന്തോഷ വാർത്ത അറിയിച്ച് മിനി സ്ക്രീൻ താരം അനുശ്രീ

‘സാരിയുടുക്കാൻ എന്തിനാ ബ്ലൗസ്’.ബ്ലൗസ് ലെസ്സ് ചിത്രങ്ങൾ പങ്കുവെയ്ച്ചു ഗ്ലാമർ മോഡൽ’ജീവ നമ്പ്യാർ’.ചിത്രങ്ങൾ കാണാം.