ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടി എസ്റ്റർ അനിലിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ ശ്രദ്ധേയമാകുന്നു. ഗ്ലാമർ ലുക്കിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്
നാലുമാസം മുൻപ് എടുത്തിരിക്കുന്ന ചിത്രങ്ങളാണ് നടി പോസ്റ്റിലൂടെ പറയുന്നു. താനിപ്പോൾ ഇതുപോലെയല്ല ഇരിക്കുന്നതെന്നും കവിളുകൾ അല്പം ചാടിയിട്ടുണ്ട് എന്നും നടി സോഷ്യൽ മീഡിയയിലൂടെ കുറിച്ചു. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. പൗലോസ് അതുൽ ആണ് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിരിക്കുന്നത്.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളായാണ് താരം പ്രേക്ഷകരുടെ മനം കവർന്നത്. അതിനുശേഷം തമിഴ് തെലുങ്ക് പതിപ്പുകളിലും താരം അഭിനയിച്ച ശ്രദ്ധ നേടിയിരുന്നു. മഞ്ജു വാര്യർ നായികയായി എത്തിയ ജാക്ക് ആൻഡ് ജെൽ എന്ന ചിത്രമാണ് താരം അഭിനയിച്ച ഏറ്റവും ഒടുവിലത്തെ മലയാള ചിത്രം. എന്ന തമിഴ് ചിത്രത്തിലാണ് നടി ഏറ്റവും അവസാനം പ്രത്യക്ഷപ്പെട്ടത്.
സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ താരം വളരെയധികം സജീവമാണ്. സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകശ്രദ്ധ നേടിയെടുക്കാറുള്ളത്.ചിത്രങ്ങൾക്കു താഴെ കമന്റുകളവുമായി എത്തുന്നത് നിരവധി പേരാണ്.