in

മലയാളി സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി തിളങ്ങുന്ന ഈ സുന്ദരി ആരാണെന്നു മനസ്സിലായോ? ആള് ഒരു ചില്ലറക്കാരിയല്ല…!

പ്രിയ നടിമാരുടെയൊക്കെ കുട്ടിക്കാല ചിത്രങ്ങള്‍ എന്നും ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. മേക്കപ്പ് ഇല്ലാത്ത കുട്ടിത്തം നിറഞ്ഞ മുഖം കാണുമ്പോള്‍ തന്നെ ആരാധകരില്‍ ചിരി പടര്‍ത്തും. ഇപ്പോഴാണെങ്കില്‍ കൂടി സിനിമയിലും സീരിയലിലും അല്ലാതെ മേക്കപ്പ് ഇല്ലാതെ സോഷ്യല്‍ മീഡിയ പേജുകളില്‍ നടിമാരെ കാണുന്നത് ആരാധകര്‍ക്ക് ആവേശമാണ്.

അത്തരം ചിത്രങ്ങള്‍ക്കൊക്കെ ഏറെ കമന്റുകളും ലൈക്കുകളുമാണ് കിട്ടിക്കൊണ്ടിരിക്കുന്നതും. ഏഷ്യാനെറ്റിലെ അമ്മയറിയാതെ എന്ന പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും വലിയ സ്വീകാര്യതയോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. അമ്പാടിയും അലീന ടീച്ചറും യഥാര്‍ത്ഥത്തില്‍ വിവാഹിതര്‍ ആവണമെന്ന് പോലും ആരാധകര്‍ പറയുന്നുണ്ട്.

ഔദ്യോഗിക അക്കൗണ്ട് വഴിയായിരുന്നു ഇത് താരം പങ്കുവെച്ചത്. കൊച്ചിയില്‍ ജനിച്ച താരം തന്റെ കുടുംബത്തോടൊപ്പമാണ് ചെന്നൈയില്‍ വളര്‍ന്നത്. 12 വയസ്സു മുതല്‍ തന്നെ തമിഴ് സീരിയല്‍ രംഗത്ത് നിറ സാന്നിധ്യമായിരുന്നു താരം. ഒരു അഭിനേത്രി മാത്രമല്ല മികച്ച ഒരു നര്‍ത്തകി കൂടിയാണ് താരം. ചെറുപ്പം മുതല്‍ പല റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.

ഇരുകൈകളും നീട്ടി പരമ്പരയെ സ്വീകരിക്കുന്നത് പോലെ തന്നെ പരമ്പരയിലെ അലീന ടീച്ചറെയും ഏറെ സ്‌നേഹത്തോടെയാണ് പ്രേക്ഷകര്‍ നോക്കിക്കാണുന്നത്. പരമ്പരയില്‍ അലീന ടീച്ചര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രീതു കൃഷ്ണനാണ്. തമിഴ് സീരിയലുകളിലെ ശ്രദ്ധേയ സാന്നിധ്യമായ ശ്രീതുവിനെ വലിയ സ്‌നേഹത്തോടെയാണ് മലയാളികള്‍ വരവേറ്റത്.

അമ്മയറിയാതെ പരമ്പരയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് ശ്രീതു കൈകാര്യം ചെയ്യുന്ന അലീന പീറ്ററുടേത്. ശ്രീതു കൃഷ്ണന്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന പരമ്പരയാണ് അമ്മയറിയാതെ എന്ന പ്രത്യേകതയും ഉണ്ട്. മലയാളത്തില്‍ ശ്രീതുവിന്റെ ആദ്യത്തെ സീരിയല്‍ ആണെങ്കിലും അന്യഭാഷകളില്‍ താരം അഭിനയിച്ചിട്ടുള്ള സീരിയലുകളില്‍ എല്ലാം തന്നെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചിട്ടുള്ളത്.

യഥാര്‍ത്ഥത്തില്‍ ഒരു മലയാളിയാണെങ്കിലും ചെന്നൈയിലാണ് ശ്രീതു വളര്‍ന്നതും മറ്റും. അത്രത്തോളം ശക്തമായ ഒരു കഥാപാത്രത്തിലൂടെ തന്നെ മലയാളത്തിലേക്ക് ഒരു അരങ്ങേറ്റം നടത്തുവാനും ശ്രീതുവിന് സാധിച്ചു. സോഷ്യല്‍ മീഡിയയിലും സജീവസാന്നിധ്യമാണ് താരം. പല നടിമാരെയും പേലെ സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരത്തിനുണ്ട്. യൂട്യൂബിലൂടെ ആണ് തന്റെ വിശേഷങ്ങളൊക്കെ ആരാധകരോട് താരം പങ്കു വയ്ക്കുന്നത്. ഇപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ മലയാളികള്‍ ഒക്കെ ഏറ്റെടുത്തിരിക്കുകയാണ്.

അലീന ആയി എങ്ങനെയാണ് മാറുന്നത് എന്ന് താരം വീഡിയോയിലൂടെ വിശദമായി കാണിക്കുന്നുണ്ട്. മോയിസ്ചറൈസറും പ്രൈമറും ഫൗണ്ടേഷനും ഒക്കെ ഉള്ള ഒരു മേക്കപ്പ് വിഡിയോ ആണ് കാണിക്കുന്നത്. അമ്മയറിയാതെ എന്ന പരമ്പരയിലെ വസ്ത്രാലങ്കാരനെയും അതിനോടൊപ്പം തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതമായ നിഖില്‍ നായരെയും വീഡിയോയില്‍ കാണിക്കുന്നുണ്ട്. നടീ നടന്മാരുടെ മേക്കോവര്‍ വീഡിയോകള്‍ക്ക് പൊതുവേ ആരാധകര്‍ കൂടുതലാണ്. ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രേക്ഷക സ്വീകാര്യത നേടിയത്.

Written by Editor 2

വെളിപ്പിനെ 4.30ന് എഴുന്നേറ്റ് വിളക്ക് കത്തിക്കും, ശേഷം അമ്പലത്തിൽ പോകും, ഭക്ഷണം എല്ലാം സ്വന്തമായി ഉണ്ടാക്കും: തന്റെ ശീലങ്ങളെ കുറിച്ച് ലേഖാ എംജി ശ്രീകുമാർ തുറന്ന് പറയുന്നു

കോടിശ്വരിയായി ജനനം, അന്യ മതസ്ഥനുമായി വിവാഹം, ഒടുവിൽ പ്രശസ്‌ത നടിയായ അമ്മ ഒറ്റക്കാശ് നൽകാതെ വീട്ടിൽ അടിച്ച് പുറത്താക്കി, നടി ഐശ്വര്യയുടെ ജീവിത്തിൽ ശരിക്കും സംഭവിച്ചത് ഇങ്ങനെ