ദീപാവലി ദിനത്തിൽ കുടുംബത്തോടൊപ്പം ആഘോഷിക്കുന്ന സന്തോഷം നിമിഷങ്ങളുമായി അമൃത സുരേഷും അഭിരാമിയും. രംഗത്ത് ഏറെക്കാലമായി താരങ്ങൾ യൂട്യൂബ് ലോകത്തെ സജീവമായിട്ട്. ഒരു വർഷത്തിനുശേഷം ഇപ്പോഴത്തെ യൂട്യൂബ് ചാനൽ വീണ്ടും തിരികെ ആക്റ്റീവ് ആക്കാനുള്ള ശ്രമത്തിലാണെന്ന് താരങ്ങൾ അറിയിക്കുന്നു.
കുറച്ചധികം നാളുകളായി താരങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നവരാണ്. നടൻ ബാലയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളും തുടർന്നുള്ള കേസുകളുമായി അമൃതയും കുറച്ചുനാൾ മാനസിക സംഘർഷത്തിൽ ആയിരുന്നു. ബാല മറ്റൊരു വിവാഹം കഴിച്ചതോടുകൂടി ഇവരുടെ കുടുംബത്തിൽ സന്തോഷം വന്നിരിക്കുകയാണ് എന്നാണ് ആരാധകരും ചൂണ്ടിക്കാണിക്കുന്നത്. കാരണം അത് അവരുടെ ചിത്രങ്ങളിലും ഓരോ വീഡിയോകളിലും പ്രകടമാണെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോഴത്തെ ദീപാവര ദിനത്തിൽ താരങ്ങൾ കുടുംബത്തോടൊപ്പം ആഘോഷിക്കുന്നതിന്റെ വീഡിയോ കൂടി പങ്കുവെച്ചതോടുകൂടി ആരാധകർ താരങ്ങൾക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ്.
പോസ്റ്റ് : AGVlogs ഉപയോഗിച്ച് ഞങ്ങളുടെ വേരുകളിലേക്ക് മടങ്ങുമ്പോൾ ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു! ഈ ദീപാവലി ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുന്നു, ഞങ്ങൾ വീണ്ടും ഞങ്ങളുടെ യാത്ര ആരംഭിക്കുന്നു, അത് നിങ്ങളുമായി പങ്കിടാൻ ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല. വെല്ലുവിളികൾക്കിടയിലും, ദൈവകൃപയാലും, ഞങ്ങളുടെ പിതാവിൻ്റെ അനുഗ്രഹത്താലും, അമ്മയുടെ അചഞ്ചലമായ പിന്തുണയാലും, ഞങ്ങൾ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്‌തിരിക്കുന്നു. അതിനാൽ ഇന്ന് വൈകുന്നേരം റിലീസ് ചെയ്യുന്ന ഞങ്ങളുടെ പ്രത്യേക ദീപാവലി എപ്പിസോഡ് നഷ്‌ടപ്പെടുത്തരുത് – ഞങ്ങളോടൊപ്പം ചേരൂ, സബ്‌സ്‌ക്രൈബ് ചെയ്യൂ, നമുക്ക് ഒരുമിച്ച് ഈ യാത്ര തുടരാം!നിങ്ങൾക്ക് വളരെ സന്തോഷകരമായ ഒരു ദീപാവലി ആശംസിക്കുന്നു