in

പുത്തൻ സന്തോഷം പങ്കുെവച്ച് അമ്പിളി ദേവി, ആശംസകളുമായി ആരാധകർ

മലയാളം ടെലിവിഷൻ വ്യവസായത്തിൽ ഒരു നടിയെന്ന നിലയിൽ സ്വന്തമായി ഒരു ഇടം നേടിയ അമ്പിളി ദേവി 2005 ൽ മികച്ച ടെലിവിഷൻ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിരുന്നു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഫോക്ക് ഡാൻസ് എന്നിവയിൽ പരിശീലനം നേടിയ നർത്തകിയാണ് അമ്പിളി ദേവി.രണ്ടരവർഷത്തെ ഇടവേളയ്ക്ക് ശേഷം സ്വകാര്യ ചാനലിലെ സീരിയലിലൂടെ അമ്പിളി വീണ്ടും അടുത്തിടെ പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു.

അടുത്തിടെ അമ്പിളിയുടടെ വ്യക്തി ജീവിതം വളരെയധികം ചർച്ചയായിരുന്നു. ഭർത്താവും നടനുമായ ആദിത്യൻ ജയന് എതിരെ അമ്പിളി ദേവി നടത്തിയ ആരോപണങ്ങളും പിന്നീട് നടന്ന സംഭവങ്ങളും എല്ലാം വലിയ ചർച്ചായായി മാറിയിരുന്നു. ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നും ആയിരുന്നു അമ്പിളിയുടെ വെളിപ്പെടുത്തൽ. ഇതെ തുടർന്ന് വലിയ വിവാദമാണ് ഉണ്ടായത്.

യൂട്യൂബ് ചാനൽ ആരംഭിച്ച എന്ന സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ച് പ്രിയതാരം അമ്പിളി ദേവി. മകന്റെ പിറന്നാളോഘത്തെ കുറിച്ചുള്ള കാര്യങ്ങളാണ് ആദ്യ വീഡിയോയിലൂടെ അമ്പിളി പറയുന്നത്. ‘കുറേ നാളുകൾക്ക് ശേഷം ഞങ്ങളുടെ വീട്ടിൽ നടന്ന ഒരു സന്തോഷകരമായ നിമിഷമാണ് വീഡിയോയിലൂടെ പങ്കുവെക്കുന്നത്. നവംബർ ഇരുപതിന് അർജുൻ മോന്റെ രണ്ടാമത്തെ ജന്മദിനമായിരുന്നു. ഏറ്റവും അടുത്ത ബന്ധുക്കൾ ചേർന്നൊരു കേക്ക് കട്ടിങ് അടക്കമുള്ള ആഘോഷമാണ്.

പിറന്നാൾ ആഘോഷത്തിൽ നിന്ന് മക്കളുടെ ഫോട്ടോസ് ഞാൻ ഫേസ്ബുക്കിൽ ഇട്ടിരുന്നു. അത് കണ്ടിട്ട് മോളാണോ, മോളുടെ പേര് എന്താണ്, ആ പെൺകുട്ടി ഏതാണ് എന്നൊക്കെ ചോദിച്ചിരുന്നു. എനിക്ക് രണ്ട് ആൺകുട്ടികളാണ്. മൂത്തയാൾ അമർനാഥ്. രണ്ടാമത്തെ ആൾ അർജുൻ. ഇളയമോന്റെ മുടി പഴനിയിൽ കൊണ്ട് പോയി കൊടുക്കാമെന്നൊരു നേർച്ച ഉണ്ടായിരുന്നു. കൊവിഡ് കാരണം പോകാൻ സാധിക്കാത്തത് കൊണ്ടാണ് ഇങ്ങനെ വളർന്ന് നിൽക്കുന്നത്. മുടി കണ്ണിൽ വീഴുന്നത് കൊണ്ടാണ് അത് കെട്ടി വെച്ച് കൊടുത്തത്. അത് കണ്ടിട്ടാണ് എല്ലാവരും പെൺകുട്ടിയാണോന്ന് ചോദിച്ചത്.

Written by admin

കുടുംബവിളക്കിനോട് ​ഗുഡ്ബൈ പറഞ്ഞു; താൻ പിന്മാറുകയാണ്, ആതിര മാധവ്

കൂടുതൽ ഉച്ചത്തിൽ കൂവു, നിങ്ങളുടെ കൂവലുകളെ ഞാൻ കാണുന്നത് കയ്യിടിയായി, അഭിരാമി സുരേഷ്