in

ഇപ്പോൾ മക്കളാണ് ലോകം, അവരെ കഴിഞ്ഞിട്ടെ മറ്റെന്തും ഉള്ളു, അമ്പിളി ദേവി

ambili devi childrens

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അമ്പിളി ദേവി. അടുത്തിടെ അമ്പിളിയുടടെ വ്യക്തി ജീവിതം വളരെയധികം ചർച്ചയായിരുന്നു. ഭർത്താവും നടനുമായ ആദിത്യൻ ജയന് എതിരെ അമ്പിളി ദേവി നടത്തിയ ആരോപണങ്ങളും പിന്നീട് നടന്ന സംഭവങ്ങളും എല്ലാം വലിയ ചർച്ചായായി മാറിയിരുന്നു. ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നും ആയിരുന്നു അമ്പിളിയുടെ വെളിപ്പെടുത്തൽ. ഇതെ തുടർന്ന് വലിയ വിവാദമാണ് ഉണ്ടായത്.

ഇപ്പോഴിതാ തന്റെ ആ​ഗ്രഹത്തെക്കുറിച്ച് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് നടി. വാക്കുകൾ, തനിക്ക് അന്നും ഇന്നും വീട്ടിൽ നിന്നും സപ്പോർട്ട് ഉണ്ട്. ചില സാഹചര്യം വന്നപ്പോൾ കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞു. സത്യസന്ധമായിട്ടാണ് എല്ലാം പറഞ്ഞത്. എന്ത് പ്രശ്‌നം വന്നാലും നമ്മൾ നേരിടണം, ഒരിക്കലും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കരുത് , പ്രശ്‌നം വരുമ്പോൾ വീട്ടുക്കാരോട് പറയുക. അല്ലെങ്കിൽ സുഹൃത്തുക്കളോട് , നമ്മൾ എല്ലാം സഹിച്ച് നിൽക്കേണ്ട ആവശ്യം ഇല്ല. ഇപ്പോൾ മക്കളാണ് തന്റെ ലോകം, അവരെ കഴിഞ്ഞിട്ടെ മറ്റെന്തും ഉള്ളു, അവരോട് കളിച്ച് ചിരിച്ച് നിൽക്കുമ്പോൾ നമ്മൾ കൂറെയെല്ലാം മാറും.ലോക്ഡൗൺ വന്നതോടെ ഡാൻസ് ക്ലാസ്സും നിർത്തേണ്ടി വന്നു ഇതോടെ വരുമാനത്തിലും ഇടിവ് വന്നു. ഈ സമയത്തെല്ലാം മറ്റൊരു ജോലി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് ചിന്തിച്ച് പോയി

മലയാളം ടെലിവിഷൻ വ്യവസായത്തിൽ ഒരു നടിയെന്ന നിലയിൽ സ്വന്തമായി ഒരു ഇടം നേടിയ അമ്പിളി ദേവി 2005 ൽ മികച്ച ടെലിവിഷൻ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിരുന്നു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഫോക്ക് ഡാൻസ് എന്നിവയിൽ പരിശീലനം നേടിയ നർത്തകിയാണ് അമ്പിളി ദേവി.

Written by admin

nila with saniya

അമ്മയെ പോലെ തന്നെ ബോൾഡും ആക്ടീവുമാണ്:  കുഞ്ഞുനിലയെ കൊഞ്ചിച്ച് സാനിയ

mammootty birthday

ജീവിതത്തിലെയും സ്വപ്നങ്ങളിലെയും നായകന്.. ഞങ്ങളുടെ സൂര്യതേജസ്സ്, മമ്മൂട്ടിയെ കുറിച്ച് അനു സിത്താര