മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അമ്പിളിദേവി. അഭിനയ രംഗത്തും നൃത്ത രംഗത്തും ഒരുപോലെ തിളങ്ങിയ അമ്പിളിയുടെ ജീവിതത്തിലെ സന്തോഷകരമായ ഒരു നിമിഷം ആയിരുന്നു ഇന്നലെ കഴിഞ്ഞത്. താരത്തിന്റെ മൂത്ത മകൻറെ പിറന്നാൾ ആയിരുന്നു ഇന്നലെ. അപ്പു എന്ന ഓമനപ്പേര് വിളിക്കുന്ന മകൻറെ പിറന്നാളാണ് കഴിഞ്ഞത് ‘ താരം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. പിറന്നാൾ ദിനത്തിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആദിത്യൻ പോസ്റ്റ് പങ്കുവെച്ചിരുന്നു .
മൂത്തമകന്റ ചിത്രം പങ്കുവെച് കൊണ്ടായിരുന്നു പിറന്നാളാശംസകൾ. ഇരുവരും ജീവിതത്തിൽ ഒന്നായി എന്നായിരുന്നു പോസ്റ്റ് കണ്ട് ആരാധകർ ചോദിച്ചത്. ഇതെല്ലാവർക്കും ഒരു സർപ്രൈസ് ആയി മാറുകയും ചെയ്തിരുന്നു. ആദിത്യന്റെയും അമ്പിളിയുടെയും ബന്ധത്തിൽ അവർക്ക് ഒരു മകൻ കൂടിയുണ്ട്. അമ്പിളി ദേവിയുടെ ആദ്യത്തെ വിവാഹത്തിലുള്ള മകൻ ആണ് അപ്പു
തന്റെ മൂത്ത മകൻ അപ്പു എന്ന അമർനാഥിന് പിറന്നാൾ ആശംസകൾ നേർന്ന് താരം സോഷ്യൽ മീഡിയയിൽ മനോഹരമായ വിഡിയോ പങ്കുവെച്ചിരുന്നു , ഏറ്റവും സന്തോഷിച്ച ദിവസമാണ് ജനുവരി 30. ഞാനൊരമ്മയായ ദിവസമാണ്. എന്റെ അപ്പുക്കുട്ടനെ കൈയ്യിൽ കിട്ടിയ ദിവസമായിരുന്നു അത് എന്നും കുറിച്ചു. മകൻറെവിവിധ കാലങ്ങളിലെ വിഡിയോകൾ കോർത്തിണക്കിയാണ് ജൻമദിന വിഡിയോ ഒരുക്കിയിരിക്കുന്നത്. നിരവധി പേരായിരുന്നു താര പുത്രന് ആശംസകളുമായി എത്തിയത്.