2001ൽ നടി അമ്പിളി ദേവി കലാതിലകം ആയപ്പോൾ, പൊട്ടിക്കരഞ്ഞ് പ്രതികരിച്ച നടി നവ്യ നായരുടെ വീഡിയോ ഇന്നും സോഷ്യൽ മീഡിയയിൽ വൈറലാണ്. കൊല്ലത്തെ കലോത്സവ വേദിയിൽ എത്തിയ അമ്പിളി ദേവി ഈ വീഡിയോയെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ. ഇന്നത്തേക്കാളും ഭീകരപ്രശ്‌നങ്ങൾ അന്ന് ഉണ്ടായിട്ടുണ്ട്. പക്ഷെ ഞങ്ങൾ രണ്ടുപേരും കലാമേഖലയിൽ തന്നെ വന്നു, ഇപ്പോഴും സിനിമയിൽ തന്നെ നിൽക്കുന്നു. അതുകൊണ്ടാകും ഈയൊരു വീഡിയോ ഇപ്പോഴും എടുത്ത് ആളുകൾ ഇടുന്നത്. എല്ലാ വർഷവും കലോത്സവ സമയമാകുമ്പോൾ ആരംങ്കിലും അത് അയച്ചുതരും.
അപ്പോഴാണ് നമ്മൾ ഓർക്കുന്നത് അയ്യോ ഇത് വീണ്ടു വന്നോ എന്ന്. ഇതിനേക്കാൾ വലിയൊരു ഇഷ്യു വരികയാണെങ്കിൽ ഇത് മാഞ്ഞു പോയേക്കാം. എല്ലാം നമുക്ക് പൊസിറ്റീവ് ആയി തന്നെ എടുക്കാം. കാരണം ഓരോ വർഷവും പുതിയ കലാകാരൻമാർ വരുമ്പോൾ പഴയ ആൾക്കാരെ സ്വാഭാവികമായി മറക്കാൻ ചാൻസ് ഉണ്ട്.
പക്ഷെ ഇങ്ങനെയൊരു വീഡിയോ ഉള്ളിടത്തോളം കാലം എന്നെയും നവ്യയെയും ഒന്നും ആൾക്കാര് മറക്കാൻ ചാൻസ് ഇല്ല. 2001ലെ സംഭവമാണ് 2024ലും ആൾക്കാര് കാണുന്നത്. ഞങ്ങൾ തമ്മിൽ ശത്രുതയില്ല. അന്ന് കലാതിലകമായി അതിന് ശേഷം നവ്യ സിനിമയിലേക്ക് വന്നു. നവ്യ നല്ലൊരു കലാകാരിയാണ്, നല്ലൊരു അഭിനേത്രിയാണ്, നല്ലൊരു ഡാൻസർ ആണ്. അതൊക്കെ പ്രൂവ് ചെയ്തിട്ടുള്ള വ്യക്തിയാണ്. ഞങ്ങളുടെ ലൈഫിൽ പല പല മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.
ഞങ്ങൾ തമ്മിൽ അങ്ങനെ വിഷയങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് അമ്പിളി ദേവി പറയുന്നത്.താൻ ആദ്യമായി കലോത്സത്തിൽ പങ്കെടുത്തതിനെ കുറിച്ചും വൺ ഇന്ത്യയോട് അമ്പിളി പ്രതികരിച്ചു. 1999ൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നത്. അതിന് ശേഷം 2008ലും കൊല്ലത്ത് കലോത്സവം ഉണ്ടായിരുന്നു. പിന്നീട് ഇപ്പോഴാണ് കൊല്ലത്ത് കലോത്സവം വരുന്നത്” എന്നാണ് അമ്പിളി പറയുന്നത്.