അഭിനേത്രിയും നർത്തകിയുമായ അമ്പിളി ദേവി സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുന്നു. കുറച്ച് അധികം നാളത്തെ ഇടവേളക്ക് ശേഷമാണ് അമ്പിളി ദേവി മലയാള ടെലിവിഷൻ ലോകത്ത് സജീവമായത്. നടിയുടെ വീട്ടിലെ പുതിയ സന്തോഷ വിശേഷമാണ് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുന്നത്. മക്കളുടെ കൂടെയുള്ള സന്തോഷ നിമിഷം ആയിരുന്നു താരത്തിന്റെ വീഡിയോയിൽ ഉൾപ്പെടുത്തിയത്. ഹാപ്പി ബർത്ത് ഡേ അജു കുട്ടാ എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. മക്കൾ രണ്ടുപേരെ എടുത്തു ഉമ്മ കൊടുത്തു സ്നേഹിക്കുകയും ഒക്കെ ചെയ്യുന്ന അമ്പിളി ദേവിയേയാണ് പ്രേക്ഷകർ മീഡിയയിലൂടെ കണ്ടത്.
അമ്പിളിയുടെ ഇളയ മകൻറെ പിറന്നാൾ ദിനമായിരുന്നു. ഇതിനോട് അനുബന്ധിച്ച് ആശംസകൾ നൽകാനായിരുന്നു അമ്പിളി പോസ്റ്റ് പങ്കുവെച്ചത്. നമ്മുടെ ജീവിതത്തിൽ എത്രയധികം വിഷമങ്ങൾ ഉണ്ടെങ്കിലും നമ്മുടെ മക്കളുടെ കളിയും ഒക്കെ കണ്ടാൽ നമ്മുടെ സങ്കടങ്ങളൊക്കെ മറക്കും എന്നാണ് താരം പങ്കുവെച്ചത്. ജീവിതത്തിൽ ഒരുപാട് വിഷമങ്ങൾ വന്നപ്പോഴും ജീവിതം തന്നെ വേണ്ടെന്ന് തോന്നിപ്പോയ നിമിഷങ്ങളിലും മക്കളായിരുന്നു കൂടെയുണ്ടായിരുന്ന താരം പറഞ്ഞു.
നടൻ ആദ്യത്തിന് വിവാഹം കഴിച്ചതിനു ശേഷം അമ്പിളി ദേവിയുടെ ജീവിതം ആകെ മാറിമറിയുകയായിരുന്നു. ഇവരുടെയും സന്തോഷകരമായ ദാമ്പത്യജീവിതം പ്രശ്നങ്ങളിൽ കലാശിച്ചു. ഒടുവിൽ വിവാഹമോചനം വരെ എത്തി. ആദിത്യനുമായുള്ള ബന്ധത്തിലുള്ള മകനാണ് അർജുൻ.
2019 ലാണ് മകൻ അർജുൻ ജനിക്കുന്നത്. ആദ്യ വിവാഹ ബന്ധത്തിലും താരത്തിന് ഒരു മകനുണ്ട്. ഇപ്പോൾ കനൽപൂവ് എന്ന പരമ്പരയിലാണ് താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്.