മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആതിര മാധവ്. കുടുംബവിളക്ക് എന്ന പരമ്പരയില്‍ അനന്യ എന്ന കഥാപാത്രമായി തിളങ്ങി നില്‍ക്കുകയാണ് താരം. ഇപ്പോള്‍ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് ആതിരയും കുടുംബവും. താന്‍ ഗര്‍ഭിണിയാണെന്ന വിവരം വിവാഹ വാര്‍ഷിക ആഘോഷ ചടങ്ങിനിടെയാണ് ആതിര പ്രേക്ഷകരുമായി പങ്കുവെച്ചത്. ഗര്‍ഭിണിയായതിന്റെ അഞ്ചാം മാസത്തിലേക്ക് കടന്നതിന്റെ സന്തോഷം പങ്കിട്ടുള്ള വീട്ടുകാര്‍ക്കൊപ്പമുള്ള ചടങ്ങിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ ആതിര മാധവ്.
അഞ്ച് കൂട്ടം പലഹാരങ്ങള്‍ നല്കി ആതിരയുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ആതിരയെ സത്കരിക്കുന്നതും ശേഷം ആ പലഹാരങ്ങളുമായി ആതിരയുടെ സ്വന്തം വീട്ടിലെത്തി മറ്റ് ബന്ധുക്കളെ ആതിര അഞ്ചാം മാസത്തിലേക്ക് കടന്നുവെന്ന സന്തോഷം പങ്കുവെക്കുകയും ചെയ്യുന്നതായിരുന്നു ചടങ്ങ്. ആതിരയും ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമൊപ്പം ആതിരയുടെ വീട്ടിലേക്ക് പോയിരുന്നു. എന്നാല്‍ താന്‍ പോകാന്‍ പാടില്ല എന്ന് അറിയാമായിരുന്നുവെന്നും ചടങ്ങ് അങ്ങനെയല്ല നടത്തുന്നത് എന്നറിയാമായിരുന്നുവെന്നും ഒന്ന് മാറ്റിപിടിക്കാമെന്ന് കരുതിയാണ് ചടങ്ങില്‍ മാറ്റങ്ങള്‍ വരുത്തിയതെന്നും ആതിര മാധവ് പറഞ്ഞു. ആചാരങ്ങള്‍ തെറ്റിച്ചുവെന്ന് പറഞ്ഞ് ആരും പൊങ്കാല ഇടയരുതെന്നും ആതിര പറയുന്നു.
ലോക്ക്ഡൗണ്‍ കാലത്ത് ആയിരുന്നു ആതിരയുടെ വിവാഹം. ആതിര ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തിയതോടെ താരം കുടുംബവിളക്കില്‍ നിന്ന് പിന്മാറിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പരമ്ബരയില്‍ ശീതളായി അഭിനയിച്ചിരുന്ന അമൃത കാണാനെത്തിയപ്പോള്‍ പുറത്തുവിട്ട വീഡിയോയില്‍ താന്‍ പരമ്ബരയില്‍ തുടരുമെന്ന് ആതിര അറിയിച്ചെങ്കിലും നിരന്തരമായി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചതോടെ സത്യാവസ്ഥ എന്താണെന്ന് ആതിര തന്നെ വ്യക്തമാക്കിയിരുന്നു. കുടുംബവിളക്കില്‍ നിന്ന് പിന്മാറുമ്ബോള് തീര്‍ച്ചയായും ഔദ്യോ?ഗികമായി അറിയിച്ചിട്ട് മാത്രമെ പിന്മാറുവെന്നാണ് ആതിര പറഞ്ഞത്. ‘ഞാന്‍ പോയിട്ടില്ല… എല്ലാവരുടേയും കൂടെ ഇരിക്കുകയാണ്. ഞാന്‍ പോകുമ്ബോള്‍ ഒഫീഷ്യലായി എല്ലാവരേയും അറിയിക്കും. അതുവരെ ദയവ് ചെയ്ത് ഞാന്‍ പോയി എന്ന് പറയല്ലേ. ഇത് എന്റെ അഭ്യര്ഥനയാണ്’ എന്നാണ് ആതിര പറഞ്ഞത്.