മലയാളം മിനിസ്ക്രീൻ പ്രേക്ഷകർ ജനഹൃദയങ്ങളിൽ ഏറ്റെടുത്ത് കുടുംബവിളക്ക് എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ആതിര മാധവ്.മോഡലിംഗ് രംഗത്തുനിന്നാണ് ആതിര അഭിനയ രംഗത്തേക്ക് എത്തുന്നത്, സീരിയലിൽ തിളങ്ങി നില്ക്കുന്ന കാലത്താണ് താരം വിവാഹിതയാകുന്നത്. പെട്ടെന്നുതന്നെ സീരിയൽ നിന്നും ഇടവേള എടുത്തതും .വിവാഹത്തിനുശേഷം അമ്മയാകാൻ ഒരുങ്ങിയ വാർത്ത ആതിര തന്നെയാണ് പ്രേക്ഷകരെ അറിയിച്ചത് .പിന്നീട് ശാരീരിക അസ്വസ്ഥത മൂലം താരം ഏറെ കാലത്തേക്ക് അഭിനയരംഗത്തു നിന്നും ഇടവേള എടുക്കുകയാണ് എന്ന് അറിയിച്ചിരുന്നു.
ഇപ്പോഴിതാ കൺമണിയെ കാത്തിരിക്കുന്ന വേളയിൽ ഒൻപതാം മാസത്തിലെ വളക്കാപ്പ്. ചടങ്ങുമായി താരം എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയയിലൂടെ ആണ് താരം ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയത്, ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തിരുന്നത്.
ഞങ്ങളുടെ കുഞ്ഞ് ഈ ലോകത്തേക്ക് വരാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. നിങ്ങൾ വളരുമ്പോൾ നിങ്ങൾ എങ്ങനെയായിരിക്കുമെന്ന് ഞങ്ങൾക്കറിയില്ല, നിങ്ങളുടെ താൽപ്പര്യങ്ങൾ എന്തായിരിക്കുമെന്ന് ഞങ്ങൾക്കറിയില്ല…..
നിങ്ങൾ സന്തോഷവാനായിരിക്കണമെന്നും ഒരുപാട് സ്നേഹത്തോടെയും സന്തോഷത്തോടെയും മനോഹരമായ ഒരു ജീവിതം കെട്ടിപ്പടുക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു.
അച്ഛനും അമ്മയും ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നായിരുന്നു താരം ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽമീഡിയയിൽ കുറിച്ചത് .നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്.
View this post on Instagram