മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ആതിര മാധവ്. കുടുംബവിളക്കിലെ ഡോക്ടര്‍ അനന്യ എന്ന കഥാപാത്രമായി തിളങ്ങുകയായിരുന്നു നടി. പിന്നീട് കുടുംബവിളക്കില്‍ നിന്നും പിന്മാറിയെങ്കിലും താരത്തിന്റെ വിശേഷങ്ങള്‍ ആരാധകര്‍ അറിയുന്നുണ്ടായിരുന്നു. ഇപ്പോള്‍ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് നടി. ഇപ്പോഴും എല്ലാ വിശേഷങ്ങളും നടി സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കാറുണ്ട്.
അടുത്തിടെ താരത്തിന്റെ വളകാപ്പ് ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. താന്‍ ഗര്‍ഭിണിയായത് മുതലുള്ള കാര്യങ്ങള്‍ ആതിര പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ അടുത്ത സുഹൃത്തായ പാര്‍വതി സോമനാഥിനൊപ്പം ചുവടുവയ്ക്കുന്നതിന്റെ വീഡിയോയുമായിട്ടാണ് ആതിര എത്തിയത്. ബേബീസ് ലോഡിങ്ങ്, 37 ആഴ്ചയെത്തിയ ഗര്‍ഭിണി 35 ആഴ്ചയിലുള്ള ഗര്‍ഭിണിയെ കണ്ടപ്പോള്‍ എന്ന ക്യാപ്ഷനോടെയായാണ് ആതിര വീഡിയോ പോസ്റ്റ് ചെയ്തത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തിയത്.
View this post on Instagram
ലവ്ഡ് ഇറ്റ് എന്ന പറഞ്ഞ് പാര്‍വതി ആര്‍ കൃഷ്ണയായിരുന്നു ആദ്യം കമന്റ് ചെയ്തത്. എനിക്കും വരണം, വാടാ അച്ചൂട്ട ബാഗ് പാക്ക് ചെയ്യടയെന്നും പാര്‍വതി കുറിച്ചിരുന്നു. ബ്യൂട്ടിഫുള്‍ മമ്മീസ് എന്നായിരുന്നു പാര്‍വതി വിജയിയുടെ കമന്റ്. കുടുംബവിളക്കിലെ സഹതാരമായിരുന്ന അമൃതയും ആതിരയക്ക് സ്നേഹം അറിയിച്ചിരുന്നു. അടുത്ത സുഹൃത്തായ അമൃത ഇടയ്ക്ക് ആതിരയെ കാണാനെത്താറുണ്ട്. ശാരീരികമായ അസ്വസ്ഥതകള്‍ കൂടിയതോടെയാണ് ആതിര കുടുംബവിളക്കില്‍ നിന്നും മാറിയത്.