in ,

ഒരു മിനിറ്റ് എന്ന് പറഞ്ഞതും ഒരു വീഴ്ച, ചായ പാന്റിലൂടെ ഒഴുകി പൊള്ളി, റീല്‍ ഭാര്യയെ കുറിച്ച് ആനന്ദ്

മിന്‌സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. മീര വാസുദേവാണ് സുമിത്ര എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പരമ്പരയില്‍ ആനന്ദ് നാരായണനാണ് സുമിത്രയുടെ മകന്‍ അനിരുദ്ധായി എത്തുന്നത്. അനിരുദ്ധിന്റെ ഭാര്യ അനന്യയായി അഭിനയിക്കുന്നത് ആതിര മാധവാണ്. ഇപ്പോള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അമ്മയാകാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് ആതിര.

രാജീവ് മേനോന്‍ ആണ് ആതിരയുടെ ഭര്‍ത്താവ്. ഒന്നാം വിവാഹ വാര്‍ഷിക ദിനത്തിലാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം ആതിര വെളിപ്പെടുത്തിയത്. ഗര്‍ഭിണിയായ റീല്‍ ഭാര്യയെ കാണാന്‍ റിയല്‍ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ആനന്ദ് നാരായണന്‍ ആതിരയുടെ വീട്ടില്‍ എത്തിയിരുന്നു. അഞ്ച് കൂട്ടം പലഹാരവുമായാണ് ആനന്ദ് നാരായണനും കുടുംബവും ആതിരയെ കാണാനെത്തിയത്.

ആതിര ഗര്‍ഭിണിയാണെന്ന വിവരം താനും കുടുംബവിളിക്കിലെ എല്ലാ താരങ്ങളും അഞ്ചാം മാസത്തില്‍ തന്നെയാണ് അറിഞ്ഞതെന്നും ആനന്ദ് വെളിപ്പെടുത്തി. ഷൂട്ടിങിനിടെ ആതിര ആദ്യമായി തല കറങ്ങി വീണപ്പോള്‍ നടന്ന രസകരമായ സംഭവത്തെ കുറിച്ചും ആനന്ദ് ആരാധകരോട് തന്റെ യുട്യൂബില്‍ പങ്കുവെച്ച വീഡിയോയിലൂടെ വെളിപ്പെടുത്തി. ‘ഞാനും ആതിരയും മാത്രമുള്ള സീന്‍ ചിത്രീകരിക്കുകയായിരുന്നു. സീനിന് വേണ്ടി ഒരു ഗ്ലാസ് ചൂട് കട്ടന്‍ചായയുമായിട്ടാണ് ആതിര നില്‍ക്കുന്നത്. ഷൂട്ട് തുടങ്ങാന്‍ എല്ലാവരും തയ്യാറായി നിന്നു. പെട്ടന്ന് ആതിര ഒരു മിനിറ്റ് എന്ന് പറഞ്ഞ് തലകറങ്ങി വീണു. വീഴാന്‍ പോവുകയാണെന്ന് മനസിലാക്കിയതിനാല്‍ ഞാനും മറ്റുള്ളവരും ചേര്‍ന്ന് പിടിച്ചു. ബോധം നഷ്ടപ്പെട്ടതിനാല്‍ ആതിരയുടെ കൈയ്യിലെ ഗ്ലാസ് മറിഞ്ഞ് മുഴുവന്‍ ചൂട് ചായയും എന്റെ പാന്റിലേക്കാണ് വീണത്. പൊള്ളുന്നുണ്ടായിരുന്നു. എന്നാല്‍ ആതിരയെ താങ്ങി പിടിച്ചിരിക്കുന്നതിനാല്‍ ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു’.

ഗര്‍ഭിണിയാണെന്ന വിവരം മനപൂര്‍വ്വം മറച്ചുവെച്ചതല്ലെന്നും അഞ്ചാം മാസമയപ്പോഴാണ് പുറത്ത് പറയാവുന്ന തരത്തില്‍ എല്ലാം ഉറപ്പിച്ചതെന്നും അല്ലാതെ വൈരാഗ്യം വെച്ച് മനപൂര്‍വം ഒളിപ്പിച്ചതല്ലെന്നും ആതിര വ്യക്തമാക്കി. ‘സ്‌നേഹിച്ചും തല്ലുകൂടിയും നിനക്കൊപ്പം പിന്നിട്ട 365 ദിവസങ്ങള്‍. ഞാനാരു ഉത്തമ ഭാര്യയല്ലെന്ന് എനിക്കറിയാം. പക്ഷേ അങ്ങനെ ആകാന്‍ ഞാന്‍ പരമാവധി ശ്രമിക്കും. നിന്റെ സഹിഷ്ണുതയ്ക്കും ക്ഷമയ്ക്കും നന്ദി. വഴക്കിട്ടും മനസിലാക്കിയും നമുക്ക് ഒന്നിച്ച് മുന്നേറാം. ഒപ്പം ഞങ്ങള്‍ മാതാപിതാക്കള്‍ ആകാന്‍ പോകുന്ന വിവരവും അതിയായ സന്തോഷത്തോടെ പങ്കുവയ്ക്കുന്നു’ എന്നാണ് ഗര്‍ഭിണിയാണെന്ന വിവരം പങ്കുവെച്ചുകൊണ്ട് ആതിര കുറിച്ചത്.

Written by admin

അന്നത്തോടെ വാഹനം ഓടിക്കുന്നത് താന്‍ നിര്‍ത്തി:  രസകരമായ  അനുഭവംപറഞ്ഞ് രസ്ന പവിത്രൻ

സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത ഗോസിപ്പ് ആയിരുന്നു, സഹോദരിയെ പോലെ എന്നല്ല, എനിക്ക് അവള്‍ ഒരു കുഞ്ഞിനെ പോലെയാണ്