in

പ്രേമിച്ചു നടന്ന സമയത്ത് ഭാര്യക്ക് കൊടുത്ത വാക്ക് പാലിച്ച് കുടുംബവിളക്കിലെ അനിരുദ്ധ്

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആനന്ദ് നാരായൺ. അവതാരകനായി എത്തി പിന്നീട് നടനായി മാറിയ താരം. 2014ലാണ് അഭിനയ രംഗത്ത് ആനന്ദ് എത്തുന്നത്. ആദ്യത്തെ സീരിയലിൽ താരത്തിന് ശോഭിക്കാൻ ആയില്ലെങ്കിലും പിന്നീട് കാണാകണ്മണി, എന്ന് സ്വന്തം ജാനി, അരുന്ധതി തുടങ്ങിയ സീരിയലുകളിലൂടെ മുൻനിര നായകന്മാരുടെ ഇടയിലേക്ക് താരം ഉയർന്നു.

നിലവിൽ കുടുംബവിളക്ക് എന്ന സൂപ്പർഹിറ്റ് പരമ്പരയുടെ ഭാഗമാണ് ആനന്ദ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. പത്ത് വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ആനന്ദിന്റെ വിവാഹം. പ്രേമിച്ചു നടന്നിരുന്ന സമയത്ത് ഒരു ചെറിയ ഫോൺ ആനന്ദ് മിനിക്കി വാങ്ങി കൊടുത്തിരുന്നു. അതിൽ കോൾ ചെയ്യാൻ മാത്രമേ പറ്റുമായിരുന്നു. തന്റെ കയ്യിൽ കാശ് വരുമ്പോൾ നല്ലൊരു ഫോൺ വാങ്ങിച്ചു തരും എന്ന് അന്ന് ആനന്ദ് മിനിക്ക് വാക്ക് കൊടുക്കുകയായിരുന്നു. ഇപ്പോൾ ഇതാ ആ വാക്ക് പാലിച്ചിരിക്കുകയാണ് നടൻ.

സാംസങ് ഗാലക്സി ഇന്ത്യയിൽ ഇറക്കിയിരിയ്ക്കുന്ന ഏറ്റവും ലേറ്റസ്റ്റും ഏറ്റവും വില കൂടിയതുമായ ഫോൺ ആണ് മിനിക്ക് ആനന്ദ് സമ്മാനമായി നൽകിയത്. സാംസങ് ഗാലക്സി എസ് 22 അൾട്ര മോഡൽ ഫോണിന് ഒരുലക്ഷത്തി പതിനായിരം രൂപയാണ് വില. ആ വിലയ്ക്ക് ഉള്ള ഗുണങ്ങളും ഫോണിന് ഉണ്ട് എന്ന് ആനന്ദ് നാരായണൻ പറയുന്നു.

Written by admin

‘കറുത്തമ്മ ഗെറ്റപ്പിൽ അനുകുട്ടി.. കള്ളിമുണ്ട് ചിത്രങ്ങൾ പങ്കുവെച്ച് താരം…വെറൈറ്റിയെന്ന് ആരാധകർ..!!!

100 രൂപയ്ക്ക് തുടങ്ങിയ കരിയറാണ് ഇന്ന് ഇവിടെവരെ എത്തിനില്‍ക്കുന്നത്: ലക്ഷ്മി നക്ഷത്ര