നായിക നിരയിലെ ശ്രദ്ധേയയായ താരമാണ് രസ്ന പവിത്രൻ .ഡ്രൈവിംഗ് പഠിച്ചയുടന്‍ വണ്ടി ഓടിച്ചപ്പോള്‍ സംഭവിച്ച അപകടത്തെ കുറിച്ച് നടി ഇപ്പോൾ വാചാലയായി ആകുകയാണ്.അച്ഛന്റെ പരാതിയെ തുടര്‍ന്നാണ് ഡ്രൈവിംഗ് പഠിക്കാന്‍ ഇറങ്ങിയത് എന്നും പിന്നീടങ്ങോട്ട് സംഭവ ബഹുലമായിരുന്നു ഡ്രൈവിംഗ് പരിശീലനം എന്നും നടി കൂട്ടിച്ചേർത്തു അതു മാത്രമല്ല തുടക്കത്തില്‍ സ്റ്റിയറിംഗ് പിടിക്കുമ്പോള്‍ തന്നെ ആവേശമായിരുന്നുവെന്ന് രസ്‌ന പറയുന്നു.
ഡ്രൈവിംഗ് പഠിക്കാൻ പോയ സമയത്ത് മിക്കവാറും രണ്ടു ദിവസം കൊണ്ട് തന്നെ പഠിക്കുമെന്നായിരുന്നു ചിന്ത. ഡ്രൈവിംഗ് പഠിക്കുന്ന കാറില്‍ ക്ലച്ചും ബ്രേക്കും രണ്ട് ഭാഗത്തും ഉണ്ടെന്നും ആദ്യമൊക്കെ കൃത്യമായി ക്ലച്ചും ബ്രേക്കും ചവിട്ടിയത് ആശാന്‍ ആണെന്ന് പിന്നീടാണ് തനിക്ക് മനസ്സിലായതെന്നും താരം ചിരിച്ചു കൊണ്ട് പറയുന്നു
ആശാന്റെ കൂടെ വണ്ടി ഓടിച്ചിട്ടുള്ള അമിതാവേശത്തില്‍ വാഹനം ഓടിക്കാന്‍ വളരെ എളുപ്പം ആണെന്ന് വിചാരിച്ചു അങ്ങനെ വണ്ടിയില്‍ കയറി ഫസ്റ്റ് ഇട്ട് ആക്സിലേറ്ററില്‍ കാല് കൊടുത്തത് മാത്രമേ ഓര്‍മ്മയുള്ളു. പിന്നീട് കാണുന്നത് അടുത്തുള്ള പോസ്റ്റില്‍ ഇടിച്ച് വണ്ടി നിർത്തിയിട്ടിരുന്നു . കാറിന്റെ ഒരു ഭാഗം മൊത്തം തകര്‍ന്ന് പോയത് മിച്ചം. ഹെഡ് ലൈറ്റും പൊട്ടി. അന്നത്തോടെ വാഹനം ഓടിക്കുന്നത് താന്‍ നിര്‍ത്തി എന്നും താരം കൂട്ടിച്ചേർത്തു