തെലുങ്ക് സിനിമയിൽ കൂടി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് പ്രിയാമണി. എന്നാൽ മലയാള സിനിമയിൽ പ്രിയാമണി ആദ്യമായി എത്തുന്നത് പ്രിത്വിരാജ് നായകനായെത്തിയ സൂപ്പർ ഹിറ്റ് സിനിമ സത്യത്തിൽ കൂടിയാണ്. അഭിനയത്തിൽ എന്നത് പോലെ തന്നെ താരം അറിയപെടുന്ന നർത്തകികൂടിയാണ്.
ഒരുപാട് മികച്ച സിനിമയിൽ ചെയ്ത താരത്തിന് ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്. സിനിമയിൽ അതുവരെ ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ ഒരു മടിയും ഇല്ലാത്ത താരം കൂടിയാണ് എന്നാൽ സിനിമയിളും ജീവിതത്തിലും ഒരുപാട് ഗോസിപ്പുകൾ താരത്തിന് നേരെ എത്തിയിട്ടുണ്ട്. അത്തരത്തിൽ താരത്തിനെതിരെ വിമർശനമായി മലയാളത്തിലെ മറ്റൊരു താരമായ ടിനിടോം എത്തിയിരിക്കുന്നു. ഇന്നിപ്പോൾ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് ടിനിടോം. ഇപ്പോൾ ഇതാ പ്രിയാമണി തന്റെ കൂടെ അഭിനയിക്കാൻ പറ്റില്ലെന്ന് പറഞ്ഞ ഒരു സംഭവത്തെ മുറിച്ചു ഒരു ഇന്റർവ്യൂയിൽ പറയുകയാണ് താരം.
ഓടും രാജ ആടും റാണിയെന്ന സിനിമയിൽ നായികയായി അദ്യം തീരുമാനിച്ചത് പ്രിയമണിയെ ആയിരന്നു. എന്നാൽ പിന്നീട് സിനിമയിൽ നായികയായി എത്തിയത് ശ്രീലക്ഷ്മി ശ്രീകുമാർ ആയിരന്നു. ചിത്രത്തിന്റെ സംവിധായകൻ അദ്യം പ്രിയാമണിയെ ആണ് തീരുമാനിച്ചത്. എന്നാൽ പ്രതിഫലം നൽകാൻ വേണ്ടി ബാംഗ്ലൂരിൽ എത്തിയപ്പോളാണ് താരത്തിന്റെ യഥാർത്ഥ മുഖം കണ്ടത്.കഥ മുഴുവനും വായിച്ചതിന് ശേഷമാണ് പ്രിയാമണി നായികയായി അഭിനയിക്കാം എന്ന് സമ്മതിച്ചത് എന്നാൽ ബാംഗ്ലൂരിൽ പണം നൽകാൻ ചെന്നപ്പോൾ ബിജു വർമയോട് കാത്തിരിക്കാൻ പറയുകയും എന്നാൽ ഒരുപാട് സമയം അവിടെ അദ്ദേഹം നിൽക്കുകയും എന്നാൽ താരം വന്നില്ല പിന്നീട് ഫോണിലേക്ക് ഒരു മെസ്സേജ് ആയിരന്നു പ്രിയാമണി അയച്ചത്.
ടിനിടോമിന്റെ നായിക ആയി അഭിനയിക്കാൻ തനിക്ക് പറ്റില്ല എന്നാണ് താരം അയച്ച മെസ്സേജിൽ ഉണ്ടായത്.എന്നാൽ ഇതിനെതിരെ പ്രിയാമണി ഒരു ഇന്റർവ്യൂയിൽ നൽകിയ മറുപടി എങ്ങനെയാണ്. ദേശീയ അവർഡ് നേടിയ താൻ ടിനിടോമിന്റെ നായികയായി അഭിനയിച്ചാൽ ആ സിനിമയിൽ പരാജയപ്പെട്ടാൽ അതിന്റെ എല്ലാ ഉത്തരവാദിത്വം തന്റെ തലയിൽ വന്ന് വീഴും അത് താൻ ആഗ്രഹിക്കുന്നില്ല എന്നത് കൊണ്ടാണ് ആ സിനിമയിൽ നിന്നും പിന്മാറിയത് എന്നാണ് പ്രിയ മണി നൽകിയ മറുപടി.