മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടിയാണ് ആലീസ് ക്രിസ്റ്റി. വിവാഹത്തിനായുള്ള ഒരുക്കത്തിലാണ് നടി. പത്തനംതിട്ട സ്വദേശി സജിന് സജിയ ചെറിയാനാണ് വരന്‍. അടുത്തിടെയാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. നവംബര്‍ 18നാണ് വിവാഹം. തങ്ങളുടേത് പ്രണയ വിവാഹം അല്ലെന്നും വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമാണെന്നും ഇരുവരും പറഞ്ഞിരുന്നു. ഇപ്പോള്‍ വിവാഹത്തിന് മുമ്പ് ഒരു സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് ആലീസ്. ആലീസും സജിനും പുതിയ ജീവിതം ആരംഭിക്കുന്നത് പുതിയ വീട്ടിലാണ്. ബെത്‌ലഹേം എന്നാണ് വീടിന്റെ പേര്.
ഹൃദയ സ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് ആലീസ് തന്റെ സന്തോഷം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. വീടിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. നടിയുടെ വാക്കുകള്‍ ഇങ്ങനെ…”ബെത്ലഹേം വീടിന്റെ പാലുകാച്ചല്‍ ചടങ്ങ്. ഇവിടെ തുടങ്ങുന്നു ഞങ്ങളുടെ പുതിയ ജീവിതം. ഇന്ന് നീ എന്നെ കൂടുതല്‍ അഭിമാനിയാക്കി. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഈ വലിയ തുടക്കത്തിനായി ഞങ്ങള്‍ പ്ലാന്‍ ചെയ്യുകയായിരുന്നു. ഓരോ ഘട്ടത്തിലും ഞാന്‍ അവിടെ ഇല്ലെങ്കിലും എന്റെ അഭിപ്രായം നീപരിഗണിച്ചു. ഐ ആം സോ ഹാപ്പി മോനെ, ഇത്രയും ചെറുപ്പത്തിലേ നീ ഇതൊക്കെ ഉണ്ടാക്കിയെടുത്തത്”.
ഓരോ ദിവസവും പ്രത്യേകിച്ച് നമ്മുടെ ബെഡ്‌റൂമിന്റെ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ നീ എന്നെ വിളിച്ച ഓരോ വീഡിയോയും ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. എന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളുമാണ് നിങ്ങള്‍ പരിഗണിച്ചത്. അന്ധയായാലും ആ വീട്ടിലെ ഓരോ സ്ഥലവും എനിക്കറിയാം. കൂടാതെ, ഇത് സാധ്യമാക്കാന്‍ നിങ്ങള്‍ കഠിനാധ്വാനം ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇച്ചായനോട് ഒരുപാട് സ്‌നേഹം. ഞാന്‍ നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു കുഞ്ഞേ, ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു. ഞങ്ങള്‍ക്ക് ആവശ്യമായതെല്ലാം നല്‍കിയതിന് ഞാന്‍ ദൈവത്തിന് നന്ദി.. ചിത്രത്തിനോടൊപ്പം ആലീസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
സ്വന്തമായി ഒരു യുട്യൂബ് ചാനല്‍ ഉണ്ട് നടിക്ക്. വിവാഹ വിശേഷവും തയ്യാറെടുപ്പുകളൊക്കെ യുട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുറുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് മെഹന്തി വീഡിയോ താരങ്ങള്‍ പങ്കുവെച്ചിരുന്നു. ഈ വീഡിയോയിലൂടെയാണ് സജിനെ പ്രേക്ഷകര്‍ക്കായി ആലീസ് പരിചയപ്പെടുത്തി കൊടുക്കുന്നത്. കൂടാതെ സജിനെ പരിചയപ്പെട്ടതിനെ കുറിച്ചും വിവാഹത്തില്‍ എത്തിയതിനെ കുറിച്ചുമൊക്കെ ആലീസ് പറയുന്നുണ്ട്.
സുഹൃത്തു വഴിയാണ് സജിന്റെ വിവാഹാലോചന വന്നത്. സംസാരത്തിനിടെ വിവാഹം ആലോചിക്കുന്ന കാര്യം ആവളോട് പറഞ്ഞു. വീടിനടുത്ത് ഒരാളുണ്ട് എന്നും ആലോചിക്കണോ എന്നു ചോദിക്കുകയുമായിരുന്നു. തുടര്‍ന്ന് സജിന്റെ ഫോട്ടോയും ഏതാനും ടിക്ടോക് വിഡിയോകളും അയച്ചു കൊടുത്തു. ആലിസിന്റെ ഫോട്ടോ കണ്ട് സജിനും ഇഷ്ടപ്പെട്ടു. ഇവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെടുകയും പിന്നീട് നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തു. തുടര്‍ന്നു വീട്ടുകാരോട് പറഞ്ഞു. വീട്ടുകാര്‍ക്കും ഇഷ്ടപ്പെട്ടതോടെ വിവാഹം ഉറപ്പിച്ചു. വിവാഹം ഉറപ്പിച്ചിട്ട് ഒന്നര വര്‍ഷത്തിലേറെയായി. കോവിഡും പ്രഫഷനല്‍ തിരക്കുകളും കാരണവും നീണ്ടു പോകുകയായിരുന്നെന്നും ആലിസ് പറഞ്ഞിരുന്നു.