വിവാഹ ജീവിതത്തിന് ശേഷം സിനിമാലോകത്തിൽ നിന്ന് കുറച്ചുനാൾ ഇടവേള എടുത്തിരുന്ന പ്രിയാമണി വീണ്ടും സജീവമാവുകയാണ്. രണ്ടാം വരവിൽ ബോളിവുഡിൽ കൈനിറയെ അവസരങ്ങളാണ് താരത്തിന് വരുന്നത്. മൈതാൻ എന്നാണ് പ്രിയാമണിയുടെ റിലീസ് ആയ ഏറ്റവും പുതിയ ചിത്രം.ചിത്രത്തിൽ സുപ്രധാന വേഷത്തിൽ ആയിരുന്നു താരം എത്തിയത്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വളരെയധികം ആക്ടീവ് ആണ്. ഇടയ്ക്കിടയ്ക്ക് ഫോട്ടോഷൂട്ടുകളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴത്തെ സാരിയിലുള്ള ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ശ്രദ്ധ നേടിയെടുത്തിരിക്കുന്നത്. ഗോൾഡൻ സാരിയിൽ അതിസുന്ദരിയായ പ്രിയാമണിയാണ് ചിത്രങ്ങളിൽ കണ്ടത്. സാരിക്ക് ഇണങ്ങുന്ന വലിയ ഓർണമെൻസുകളും താരം അണിഞ്ഞിരുന്നു.
താത്ത ബ്രാൻഡിന്റേതാണ് ഈ മനോഹരമായ സാരി 3250 രൂപയാണ് സാരിയുടെ വില. വളരെ മനോഹരമായാണ് താരം സാരി അണിഞ്ഞിരിക്കുന്നതും മിനിമൽ മേക്കപ്പ് ആയിരുന്നു ചെയ്തത്.
തെന്നിന്ത്യയിലും ബോളിവുഡിലും നിറഞ്ഞുനിൽക്കുമ്പോൾ താരത്തിന്റെ മലയാളത്തിൽ പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രം നേര് ആയിരുന്നു. ചിത്രത്തിൽ ഒരു അഡ്വക്കേറ്റ് വേഷമായിരുന്നു ചെയ്തിരുന്നത് mമോഡൽ എങ്കിലും താരം വളരെയധികം സജീവമാണ്. സത്യം എന്ന പൃഥ്വിരാജ് സിനിമയിലൂടെയാണ് പ്രിയാമണി മലയാളികൾക്കിടയിൽ സുപരിചിതയാകുന്നത്. അതിന് പിന്നീടാണ് പരുത്തിവീരൻ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയത്.