മലയാളികള്‍ക്ക് സുപരിചിതരാണ് ഇന്ദ്രജിത്ത്-പൂര്‍ണിമ ദമ്പതികളുടെ മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും. അച്ഛനും അമ്മയും അഭിനയത്തില്‍ തിളങ്ങുമ്പോള്‍ പ്രാര്‍ത്ഥന താത്പര്യം കാട്ടിയത് പാട്ടിലാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരപുത്രി. ഇപ്പോള്‍ 17-ാം ജന്മദിനാഘോഷത്തിന്റെ നിറവിലാണ് പ്രാര്‍ത്ഥന. പാത്തുവിന് ആശംസകള്‍ അറിയിച്ച് പ്രിയപ്പെട്ടവര്‍ രംഗത്തെത്തി. സാനിയ ഇയ്യപ്പന്‍, മഞ്ജു വാര്യര്‍ തുടങ്ങി നിരവധി പേരാണ് പാത്തുവിന്റെ ചിത്രത്തിനൊപ്പം ആശംസ അറിയിച്ചിട്ടുള്ളത്. സുഹൃത്തുക്കളുടെ ആശംസ പ്രാര്‍ത്ഥനയും പങ്കുവെച്ചിട്ടുണ്ട്. ഇതെല്ലാം കണ്ട് കരഞ്ഞുപോയെന്നായിരുന്നു പ്രാര്‍ത്ഥന കുറിച്ചത്.
ഹാപ്പി ബര്‍ത്ത് ഡേ പാത്തു, അമ്മ എപ്പോഴും നിന്നെക്കുറിച്ചോര്‍ത്ത് അഭിമാനിക്കാറുണ്ട്. ഐ ലവ് യൂ എന്നായിരുന്നു പൂര്‍ണിമ മകള്‍ക്ക് ജന്മദിനാശംസ നേര്‍ന്ന് കുറിച്ചത്. സംവൃത സുനില്‍, രഞ്ജിനി ജോസ്, ഡിംപല്‍ ബാല്‍ തുടങ്ങി നിരവധി പേരാണ് പൂര്‍ണിമയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്. എന്നും ഉയരങ്ങളിലേക്ക് പറക്കാനാവട്ട എന്നായിരുന്നു ഇന്ദ്രജിത്തിന്റെ വാക്കുകള്‍. പ്രാര്‍ത്ഥനയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഇന്ദ്രജിത്തിന്റെയും ആശംസ. സരിത ജയസൂര്യ, സയനോര ഫിലിപ്പ്, സിതാര കൃഷ്ണകുമാര്‍, രചന നാരായണന്‍കുട്ടി, മുന്ന തുടങ്ങിയവരെല്ലാം ഇന്ദ്രജിത്തിന്റെ പോസ്റ്റിന് താഴെയായി പൂര്‍ണിമയ്ക്ക് ആശംസ അറിയിച്ചെത്തിയിട്ടുണ്ട്.
പ്രാര്‍ത്ഥനയുടെ ചിത്രം പങ്കുവെച്ച് ആശംസ അറിയിച്ച് നടന്‍ പൃഥ്വിരാജും രംഗത്തെത്തി. ഇതിന് മറുപടിയായി പ്രാര്‍ത്ഥന കുറിച്ചത് താങ്ങ് യൂ കൊച്ച എന്നായിരുന്നു. പൂര്‍ണിമയുടെ സഹോദരിയും അഭിനേത്രിയുമായ പ്രിയ മോഹനും പാത്തുവിന് ആശംസകള്‍ അറിയിച്ചെത്തിയിട്ടുണ്ട്. കുഞ്ഞുന്നാള്‍ മുതലുള്ള പ്രാര്‍ത്ഥനയുടെ ചിത്രങ്ങളും പ്രിയ മോഹന്‍ പങ്കുവെച്ചിട്ടുണ്ട്. താങ്ക് യൂ പ്രിയ ചിത്തിയെന്നായിരുന്നു പ്രാര്‍ത്ഥനയുടെ മറുപടി.