in ,

മാധവിന് പിറന്നാൾ: വിഷ്ണുവിൻറെ കണ്മണിക്ക് ആശംസകളുമായി സിനിമാലോകം

മലയാള സിനിമയിലെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വിശേഷം ശ്രദ്ധേയമാകുന്നു. താരത്തിന്റെ മകൻറെ പിറന്നാൾ ആഘോഷം ആണ് കഴിഞ്ഞ ദിവസം വീട്ടിൽ നടന്നത്, സന്തോഷവാർത്ത താരം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവച് കഴിഞ്ഞു, നിരവധി ആശംസകളുമായി രംഗത്ത് എത്തിയിരുന്നു.

അഭിനേതാവായും തിരക്കഥാകൃത്തായും വിഷ്ണു ഉണ്ണിക്കൃഷ്ണൻ മലയാളി സിനിമാപ്രേക്ഷകരുടെ പ്രിയ താരമായി മാറാൻ അധികനാൾ വേണ്ടി വന്നില്ല.2020 ഫെബ്രുവരി 2- ന് വിഷ്ണു ഉണ്ണിക്കൃഷ്ണൻ ഐശ്വര്യയെ വിവാഹം ചെയ്തു. താരനിബിഡമായ ഒരു വിവാഹമായിരുന്നു വിഷ്ണുവിൻറെത് ,സോഷ്യൽ മീഡിയയിൽ സജീവമയ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുണ്ട്. മകൻറെ പേര് മാധവ് എന്നാണ്. മകൻ ജനിച്ചതിനുശേഷം താരം സോഷ്യൽ മീഡിയയിൽ സജീവമാകാറുണ്ട് ,വിശേഷങ്ങൾ എല്ലാം പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.
ചിത്രശാല വെഡിങ് ഫോട്ടോഗ്രാഫി ആണ് ഈ മനോഹര ചിത്രങ്ങൾ പകർത്തിയത്. നിരവധി പേരാണ് മകന് ആശംസകൾ നേർന്നത്.

ബാല താരമായാണ് വിഷ്ണു അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്, പിന്നീട് കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. ശേഷം തിരക്കഥാകൃത്തായും അഭിനേതാവ് എന്ന മലയാള സിനിമയിൽ സജീവമായി നിൽക്കുകയാണ്. ഭാര്യ ഐശ്വര്യ വിവാഹം കഴിക്കുന്നതിനു മുൻപ് ഒരു ബിടെക് വിദ്യാർത്ഥിനി ആയിരുന്നു, ശേഷം പിഎസ്‌സി കോച്ചിംഗ് ഒക്കെ ആയി തിരക്കിലായിരുന്നു .

Written by admin

പാത്തുവിന് 17, ആശംസകളുമായി പ്രിയപ്പെട്ടവര്‍, നന്ദി അറിയിച്ച് പ്രാര്‍ത്ഥനയും

മുല്ലപ്പെരിയാൽ അണക്കെട്ട് അടുത്തൊന്നും പൊട്ടില്ല, ധൈര്യമായിരിക്കൂ, മനോജ് കുമാർ