in ,

പൂർണിമയെ ക്യാമറയിൽ പകർത്തി പ്രാർത്ഥന, സ്റ്റൈലിഷ് ലുക്കെന്ന് ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ഇന്ദ്രജിത്തിന്റേത്. ഇന്ദ്രജിത്തിന്റെ ഭാര്യയും നടിയുമായ പൂർണിമയും മലയാളികൾക്ക് സുപരിചിതരാണ്. ഇവരുടെ മക്കളായ പ്രാർത്ഥനയും നക്ഷത്രയും പ്രേക്ഷകരുടെ പ്രിയ താരപുത്രിമാരാണ്. നക്ഷത്രയ്ക്ക് അഭിനയത്തിലും പ്രാർത്ഥനയ്ക്ക് പാട്ടിലുമാണ് പ്രിയം. സോഷ്യൽ മീഡിയകളിലൂടെ മക്കളുടെ വിശേഷങ്ങൾ ഒക്കെ പങ്കുവെച്ച് ഇരുവരും രംഗത്ത് എത്താറുണ്ട്.

ഇപ്പോഴിതാ പ്രാർത്ഥനക്ക് ഒപ്പമുള്ള ഒരു സ്റ്റൈലിഷ് ചിത്രം പങ്കുവച്ചിരിക്കുകയാണ് പൂർണിമ. ലിഫ്റ്റിൽ നിന്നും പ്രാർത്ഥനയാണ് അമ്മയുടെ ചിത്രം പകർത്തിയിരിക്കുന്നത്. ഇരുവരെയും വളരെ സ്റ്റൈലിഷായാണ് ചിത്രത്തിൽ കാണാനാവുക. “ഹലോ വേൾഡ്” എന്ന ക്യാപ്‌ഷനോടെയാണ് പൂർണിമ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്. പ്രിയ മണി, റിമ കല്ലിങ്കൽ, സാനിയ ഇയ്യപ്പൻ, നൈല ഉഷ, സയനോര, മാളവിക മോഹനൻ തുടങ്ങിയവർ കമന്റ് ചെയ്തിട്ടുണ്ട്. “ഈ ഒരു കുടുംബത്തിൽ വളരെയധികം സുന്ദരികളായ സ്ത്രീകളുണ്ട്. ഇത് ന്യായമല്ല” എന്നാണ് മാളവിക മോഹന്റെ കമന്റ്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് പ്രാർത്ഥന. പാട്ടും ഡാൻസും ഡബ്‌സ്മാഷും ഒക്കെയായി താരം ഏറെ സജീവമാണ്. പ്രാർത്ഥനയുടെ പല ഗാനങ്ങളും വൈറലാണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകൾ പാടിയുളള പ്രാർത്ഥനയുടെ വീഡിയോകൾക്ക് ആരാധകരും നിരവധിയാണ്. മലയാളത്തിൽ മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രാർത്ഥന പാടിയിട്ടുണ്ട്. ബിജോയ് നമ്ബ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്‌രെ’ എന്ന പാട്ട് പാടിയായിരുന്നു ബോളിവുഡിൽ പ്രാർത്ഥനയുടെ അരങ്ങേറ്റം.

Written by admin

ഇതാണെന്റെ പ്രാണ നായകൻ. സോഷ്യൽ മീഡിയയിൽ വൈറൽ ആയി ശ്രുതി ലക്ഷ്മിയിടെ ബെഡ് റൂം ചിത്രങ്ങൾ… !!!

റേറ്റിങ്ങ് കൂട്ടാനാണ്, നീയൊരു ഉമ്മ കൊടുക്ക്, ജിഷിനോടും വരദയോടും സ്വാസിക പറഞ്ഞതിങ്ങനെ