in ,

ഹലോ വേൾഡ്: സ്റ്റൈലിഷ് ലുക്കിൽ പൂർണിമയും മകളും

മലയാളത്തിലെ പ്രിയപ്പെട്ട നായിക പൂർണിമയും മകളുമൊത്ത് ഉള്ള ഏറ്റവും പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നു. അമ്മയും മകളും സ്റ്റൈലിഷ് ലുക്കിലാണ് ചിത്രങ്ങളിൽ തിളങ്ങിയിരിക്കുന്നത്, നിരവധി പേരാണ് ചിത്രത്തിന് കമന്റുകൾ  നൽകിയത്, ഹലോ വേൾഡ് എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

മിക്കപ്പോഴും പൂർണിമയുടെ ചിത്രങ്ങളിൽ മകൾ പ്രാർത്ഥനയും വരാറുണ്ട്.പ്രാർത്ഥന ഒരു ഗായിക കൂടിയാണ്, യൂട്യൂബ് ചാനൽ ആരംഭിച്ചത് അടുത്തിടെയാണ്. ചാനലിലും സോഷ്യൽ മീഡിയയിലും വിശേഷങ്ങളുമായി പ്രാർത്ഥന എത്താറുണ്ട്. അതുപോലെതന്നെ പൂർണിമയുടെ സഹോദരിയുടെ യൂട്യൂബ് ചാനലിൽ കൂടെയും പ്രാർത്ഥന എത്താറുണ്ട്

ഗായികയും നല്ലൊരു നർത്തകിയുമായ പ്രാർത്ഥനയുടെ അടുത്തിടെ പുറത്തിറങ്ങിയ ഒരു മ്യൂസിക്കൽ വീഡിയോയും ഏറെ ശ്രദ്ധനേടിയിരുന്നു.  അമ്മയുടെയും മകളുടെയും ചിത്രങ്ങൾക്ക് താഴെ സദാചാരവാദികളും കമൻറുകൾ  എത്തിയിട്ടുണ്ട് ,ചിലർ നല്ല കമൻറുകൾ ചിലർ മോശം കമൻറുകൾ ആണ് നൽകിയിരിക്കുന്നത്.പൂർണിമയുടെ രണ്ടാമത്തെ മകളുടെ പേര് നക്ഷത്ര എന്നാണ് .നക്ഷത്രയും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് .അഭിനയ രംഗത്ത് നക്ഷത്ര കഴിവ് തെളിയിച്ചിരുന്നു. വിവാഹത്തിന് ശേഷം പൂർണിമ അഭിനയരംഗത്ത് നിന്ന് വിട്ടുനിന്നിരുന്നു. പിന്നീട് വൈറസ് എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്നി. സിനിമയിൽ നീണ്ട ഇടവേള എടുത്ത സമയം താരം വസ്ത്ര വിപണന മേഖലയിൽ കഴിവ് തെളിയിച്ചിരുന്നു. പ്രാണ എന്ന വസ്ത്ര മേഖല വിപണന മേഖലയുടെ ഉടമസ്ഥ കൂടിയാണ് നടി പൂർണിമ.

Written by admin

വിക്കിയ്ക്ക് നയൻസിന്റെ സർപ്രൈസ്, കിടുക്കിയെന്ന് ആരാധകർ

കാവ്യക്ക് ഇന്ന് 37-ാം പിറന്നാള്‍, ആഘോഷമാക്കി ആരാധകര്‍