മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥനയ്ക്കെതിരെ സൈബർ ആക്രമണം. സൈമ അവാർഡ് വേദിയിലെത്തിയ താരത്തിൻറെ വസ്ത്രത്തിന്റെ പേരിലാണ് ഇപ്പോൾ സൈബർ ആക്രമണം ഉണ്ടായിരിക്കുന്നത്.അമ്മ പൂർണിമയ്ക്കൊപ്പമാണ് പുരസ്കാരം ഏറ്റു വാങ്ങാൻ മകൾ എത്തിയത്.
ഫാഷൻ രംഗത്തെ പുതുമകളെല്ലാം താരപുത്രി പരീക്ഷിക്കാറുണ്ട്. നിരവധി ആരാധകരും പ്രാർത്ഥനയ്ക്കുണ്ട് ,എന്നാൽ അതിലുപരി വിമർശകരും വരാറുണ്ട് .ഈ അടുത്താണ് താരം യൂട്യൂബ് ചാനൽ ആരംഭിച് ശ്രദ്ധ നേടിയത്. സൈമ അവാർഡ് വേദിയിലെത്തിയ താരത്തിന് വന്ന കമൻറുകൾ ഇങ്ങനെയാണ്:
”കഷ്ടം തന്നെ, ഇതിന്റെ അച്ഛൻ ഇതൊന്നും കാണുന്നില്ലേ. അമ്മ പിന്നെ ഇത്ര പോലും തുണി കാണില്ല.ഒരു ഭംഗിയുമില്ലല്ലോ ഇതിനെ കാണാൻ വെപ്പ് മുടി ഒക്കെ പോലെ, അ കൊച്ചിന്റെ വീട്ടുകാർക്ക് പ്രശനമില്ല നാട്ടുകാർക്കാ പ്രശ്നം, പാടാൻ നല്ല കഴിവുള്ള കുട്ടിയാണ്.പക്ഷേ വസ്ത്രം ധരിക്കുന്നത് എന്തിനെന്നറിയില്ല അല്ലേ ? കഷ്ടം.പൂർണിമ മോഹന്റെ രൂപവും പൊങ്ങച്ചവും മുറിച്ചു വച്ച ഒരു മകൾ,കുറെ സദാചാരക്കാർ ഇറങ്ങിയിട്ടുണ്ട്.ഒരു ഗുണവും ഇല്ലാത്ത കുറെ ജീവ മാലിന്യങ്ങൾ . അവനവന്റെ കളസം ഇട്ടാ പോരെ . മറ്റുള്ളവന്റെ തുണിടെ അളവ് നോക്കണത് എന്തിനാ കോടിശ്വരൻ അച്ഛനുണ്ടായിട്ടും തുണി വാങ്ങാൻ കഷ്ടപ്പാടാണല്ലോ ആരെങ്കിലും സഹായിക്കണേ ” തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വന്നിരിക്കുന്നത്.