in

ഉപേക്ഷിച്ചു പോയ ആരും എന്റെ തെറ്റ് എന്താണെന്ന് പറഞ്ഞിട്ടില്ല വേദനയോടെ രേഖ രതീഷ്

സീരിയലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് രേഖ രതീഷ്. ടെലിവിഷനിൽ നിറ സാന്നിധ്യമായിരുന്നപ്പോഴും വിവാഹ ജീവിതം വിജയമായിരുന്നില്ല. പതിനെട്ടാമത്തെ വയസ്സിലായിരുന്നു വിവാഹം. അതും പ്രണയിച്ച വ്യക്തിയെ സ്വന്തമാക്കി. നല്ലൊരു കുടുംബ ജീവിതത്തിനായി തമിഴിലെ സൂപ്പർതാര ചിത്രത്തിലേക്കു വന്ന അവസരം പോലും ഉപേക്ഷിച്ചു. പക്ഷേ 8 മാസത്തെ ദാമ്പദ്യത്യത്തിനുശേഷം ആ ബന്ധം അവസാനിച്ചു. ഭർത്താക്കന്മാർ എന്നെ ഉപേക്ഷിച്ചുപോയതിന്റെ കാരണം ഇതുവരെ മനസ്സിലായിട്ടില്ല.

ഒരു കാര്യവുമില്ലാതെയാണ് അവർ വേണ്ട എന്നു പറഞ്ഞു പോയത്. ‘എന്താണ് എന്റെ തെറ്റ്, എന്തുകൊണ്ടാണ് ഉപേക്ഷിച്ചു പോകുന്നത്’ എന്നു മാത്രം ആരും പറഞ്ഞില്ല. അല്ല, അങ്ങനെ പറയാൻ എന്തെങ്കിലും വേണ്ടേ. ഞാൻ പ്രണയിച്ചത് ഒരാളെ മാത്രമാണ്, എന്റെ ആദ്യ ഭർത്താവിനെ. അത്ര കടുത്ത അഡിക്ഷനായിരുന്നു അയാളോട്. പിന്നീട് മൂന്നു പേർ കൂടി എന്റെ ജീവിതത്തിലേക്കു വന്നെങ്കിലും ആരോടും അങ്ങനെ ഒരു പ്രണയം തോന്നിയിട്ടില്ല. കഴിഞ്ഞ എട്ടു വർഷമായി ഞാൻ എന്റെ കുഞ്ഞിനു വേണ്ടി മാത്രമാണ് ജീവിക്കുന്നതെന്നും രേഖ പറഞ്ഞു.

മറ്റൊന്ന്, യൂട്യൂബിലും ഫെയ്സ്ബുക്കിലും മറ്റു സോഷ്യൽ മീഡിയയിലുമൊക്കെ എന്നെക്കുറിച്ച് കഥകൾ മെനഞ്ഞ്, എന്റെ വ്യക്തി ജീവിതം ചികഞ്ഞ് വാർത്തയുണ്ടാക്കാൻ ശ്രമിക്കുന്നവർ ഒരു കാര്യം മനസ്സിലാക്കുക, ഞാൻ ഒരു അമ്മയാണ്, എനിക്ക് ഒരു മകനുണ്ട്. ഒന്നുമറിയാത്ത ഒരു കുഞ്ഞിന്റെ ജീവിതം കൂടി വച്ച് കളിക്കരുത്. മറ്റൊരു കാര്യം ഞാൻ സഹതാപം പ്രതീക്ഷിക്കുന്നില്ല എന്നതാണ്. അതുകൊണ്ടാണ് ഈ അഭിമുഖത്തിൽ ഞാൻ കാര്യങ്ങൾ വ്യക്തമായി പറഞ്ഞിരിക്കുന്നത്.

Written by admin

45കാരനെ പ്രണയിക്കുന്ന 20കാരി; സുസ്മിതയുടെ വിശേഷങ്ങൾ ഇങ്ങനെ

പുരുഷൻമാർ ഈന്തപ്പഴം പാലിൽ ചേർത്ത് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ