in

വിവാഹ ശേഷം എല്ലാ രീതിയിലും മാറ്റമായിരുന്നു, ഞങ്ങൾ ഉദ്ദേശിച്ചതല്ല സംഭവിച്ചത്, കല്യാണം എന്നതിനെ സീരിയസ് ആയി എടുക്കുന്ന വ്യക്തികളായിരുന്നില്ല- റിമ കല്ലിങ്കൽ

ശക്തമായ നിലപാടുകളിലൂടെ വാർത്തയിൽ നിറയാറുള്ള താരമാണ് റിമ കല്ലിങ്കൽ. വീട്ടിൽ തനിക്ക് നേരിട്ട വിവേചനത്തേക്കുറിച്ച് പറയാൻ പൊരിച്ച മീനിനെ കൂട്ടുപിടിച്ചത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.ഋതു എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന റിമയ്ക്ക് പിന്നീട് കൈ നിറയെ അവസരങ്ങൾ ലഭിച്ചു. നീലത്താമര, അയാളും ഞാനും തമ്മിൽ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം റിമയ്ക്ക് ലഭിച്ചു. നടിയുടെ കരിയർ ബെസ്റ്റ് സിനിമയായി ഇന്നും പറയുന്നത് 22 ഫീമെയ്ൽ കോട്ടയം എന്ന സിനിമയാണ്. അതുവരെ മലയാളത്തിൽ കണ്ടിരുന്ന നായികാ സങ്കൽ‌പ്പങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു റിമ ചെയ്ത വേഷം.

നടിയുടെ കരിയർ ​ഗ്രാഫ് പിന്നീട് പല ഘട്ടങ്ങളിലൂടെ കടന്ന് പോയി. തുടരെ സിനിമകളിൽ കണ്ടിരുന്ന റിമയെ പിന്നീട് വർഷത്തിൽ ഒന്നോ രണ്ടോ സിനിമകളിൽ കാണുന്ന സാഹചര്യത്തിലേക്കെത്തി. 2017 ന് ശേഷം ഡബ്ലുഡിസിയുടെ രൂപീകരണം, അമ്മ സംഘടനക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തുടങ്ങിയവയെല്ലാം റിമ കല്ലിങ്കിലിന് അവസരങ്ങൾ നഷ്ടപ്പെടാൻ കാരണമായെന്ന് സിനിമാ ലോകത്ത് സംസാരമുണ്ട്. ഡബ്ലുഡിസിയുടെ മുന്നിൽ നിന്ന് പല നടിമാർക്കും സമാന അനുഭവമുണ്ടായി.

എന്നാൽ തങ്ങളുടെ നിലപാടിൽ‌ ഇവരാരും വിട്ടു വീഴ്ച ചെയ്തില്ല. കരിയറിൽ ഒട്ടേറെ പ്രതിസന്ധികൾ വന്നപ്പോഴും പിടിച്ചു നിൽക്കാൻ ഇവർ ശ്രമിച്ചു. ഏറെ നാളുകൾക്ക് ശേഷം നടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു സിനിമ പുറത്തിറങ്ങാൻ പോവുകയാണ്. നീലവെളിച്ചമാണ് നടിയുടെ പുതിയ സിനിമ. ഭർത്താവ് ആഷിഖ് അബുവാണ് സിനിമ ഒരുക്കുന്നത്. ടൊവിനോ തോമസ്, റോഷൻ മാത്യു എന്നിവരും പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നു. വണ്ടർവാൾ മീഡിയക്ക് റിമ നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്.

വിവാഹ ശേഷം തന്റെ കരിയറിന് സംഭവിച്ച മാറ്റങ്ങളെക്കുറിച്ചാണ് റിമ സംസാരിച്ചത്. പലരും തങ്ങളെ ഒരു ബോക്സിൽ കാണാനാ​ഗ്രഹിക്കുന്നെന്നും എന്നാൽ താനങ്ങനെയല്ലെന്നും റിമ വ്യക്തമാക്കി. ‘വിവാഹ ശേഷം എല്ലാ രീതിയിലും മാറ്റമായിരുന്നു. ഞങ്ങൾ ഉദ്ദേശിച്ചതല്ല സംഭവിച്ചത്. ഞങ്ങൾ കല്യാണം എന്നതിനെ സീരിയസ് ആയി എടുക്കുന്ന വ്യക്തികളായിരുന്നില്ല’

‘ലീ​ഗൽ പേപ്പർ എന്ന നിലയ്ക്കാണ് അതിനെ കണ്ടതെങ്കിലും ഞങ്ങളുടെ ലൈഫിനെ അത് മുഴുവനായും മാറ്റി. 22 ഫീമെയിൽ കോട്ടയത്തിലൊക്കെ സംഭവിച്ച മാറ്റമുണ്ടായിരുന്നു. അത് റീ ക്രിയേറ്റ് ചെയ്യാനായിരുന്നു ആ​ഗ്രഹം. പക്ഷെ ‍ഞങ്ങൾ മാറിയില്ലെങ്കിലും ചുറ്റുമുള്ള എല്ലാം മാറി. അത് നമുക്ക് മാറ്റാൻ പറ്റില്ല. അവർ എപ്പോഴും ഒരു ബോക്സിൽ നമ്മളെ കാണും. പിന്നീട് അത് വല്ലാത്ത പ്രഷറായി. കാരണം ആർട്ടിസ്റ്റിനെന്ന നിലയിൽ ഞങ്ങൾ രണ്ട് പേരും രണ്ട് മനുഷ്യരാണ്

‘പ്രത്യേകിച്ചും ഒരു സ്ത്രീയായതിനാൽ തന്നെ എനിക്ക് ഐഡന്റിറ്റി ക്രെെസിസായിരുന്നു. എന്റെ ഐഡന്റിറ്റി മുഴുവനായും എടുത്ത് മാറ്റിയത് പോലെ. എന്റെ കല്യാണത്തിന് ശേഷം ഞാൻ ഡാൻസ് ചെയ്ത ഇവന്റുണ്ടായിരുന്നു. ഡാൻസ് ചെയ്ത ശേഷം പൊന്നാട അണിയിച്ച് പറഞ്ഞു ഇത് റിമയ്ക്കും ആഷിഖിനുമെന്ന്. ആഷിഖ് ഡാൻസ് കളിച്ചിട്ടില്ലല്ലോയെന്നായിരുന്നു എനിക്ക്,’ റിമ കല്ലിങ്കൽ പറഞ്ഞു.

Written by neenu

ഡേറ്റിംഗ് ആപ്പിലുണ്ട്, പക്ഷേ ആരും വിശ്വസിക്കുന്നില്ല: ഷൈൻ ടോം ചാക്കോ

കണ്ണൂരില്‍ മുസ്ലിം കല്യാണങ്ങളില്‍ സ്ത്രീകളെ ഇരുത്തുന്നത് അടുക്കള ഭാഗത്ത്,ഭക്ഷണം കൊടുക്കുന്നതും അവിടെവെച്ച്‌; ഇപ്പോഴും അങ്ങനെ തന്നെയാണ്: നിഖില വിമല്‍