in

ഇവരെ ഇനി കൊണ്ടു വരരുത്, അത്രയും റെഡ് മാർക്‌സ് വീണ സ്ത്രീയാണെന്ന് പലരും പറഞ്ഞു, പക്ഷെ ആ ചാനലിന്റെ മേധാനി പറഞ്ഞത് ഇങ്ങനെ; വെളിപ്പെടുത്തലുമായി നടി രേഖ രതീഷ്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട നടിയാണ് രേഖ രതീഷ്. ശ്രീവത്സൻ സർ സംവിധാനം ചെയ്ത നിറക്കൂട്ട് എന്ന സീരിയലിൽ നായികയായി ആണ് കരിയറിന്റെ തുടക്കം. യദുകൃഷ്ണൻ ആയിരുന്നു നായകൻ. അതു കഴിഞ്ഞു മനസ്സ് എന്നൊരു സീരിയൽ ചെയ്തു. പിന്നെ കാവ്യാഞ്ജലി. തുടർന്ന് നിരവധി സീരിയലുകൾ.

അതിനുശേഷം ജീവിത പ്രശ്നങ്ങള്‍ കാരണം കുറച്ചുനാൾ സീരിയലുകളിൽ നിന്നു വിട്ടുനിൽക്കേണ്ടി വന്നു. മകൻ ഉണ്ടായപ്പോഴും ബ്രേക്ക് വന്നു. പിന്നീട് തിരികെ വന്നത് ‘ആയിരത്തിലൊരുവൾ’ എന്ന സീരിയലിലൂടെ ആയിരുന്നു. അതിനു ശേഷം പരസ്പരം എന്ന ഹിറ്റ് സീരിയൽ. മഴവിൽ മനോരമയിൽ മഞ്ഞിൽ വിരിഞ്ഞ പൂവ്. അങ്ങനെ ഇപ്പോൾ സസ്നേഹത്തിലെ അമ്മ വേഷത്തിൽ എത്തി നിൽക്കുന്നു രേഖ. താരം സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖമാണ് വൈറലാകുന്നത്.

മകൻ അയാന് ഇപ്പോള്‍ പത്തു വയസ്സായി. തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നു. ബുദ്ധിമുട്ടിന്റെ കാലമൊക്കെ കഴിഞ്ഞു. അവനെ നോക്കാൻ ഒരു അമ്മ ഉണ്ടായിരുന്നു. അവൻ‌ ചെറുതായിരുന്നപ്പോൾ ഞാൻ വളരെയധികം ബുദ്ധിമുട്ടി. അവനെ വീട്ടിലാക്കി ഷൂട്ടിങ്ങിന് പോയാൽ തിരിച്ചു എത്തുന്നതു വരെ വലിയ വിഷമമാണ്. എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. എല്ലാവർക്കും എല്ലാം അറിയുന്നതാണല്ലോ.

ആയിരത്തില്‍ ഒരുവന്‍ എന്ന സീരിയലിലേക്ക് എന്നെ കാസ്റ്റ് ചെയ്യുന്നു എന്ന് അറിഞ്ഞപ്പോള്‍, നേരത്തെ ഇന്റസ്ട്രിയിലുള്ള പലരും പറഞ്ഞു, ‘ഇവരെ ഇനി കൊണ്ടു വരരുത്.. അത്രയും റെഡ് മാര്‍ക്‌സ് വീണ വ്യക്തിയാണ്.. അവര് വേണ്ട.. വേറൊരു ഓപ്ഷന്‍ ചിന്തിക്കാം’ എന്നൊക്കെ. പക്ഷെ ആ ചാനലിന്റെ ഹെഡ് പറഞ്ഞു, ‘എനിക്ക് അവരുടെ വ്യക്തി ജീവിതത്തെ കുറിച്ച് അറിയേണ്ട, ആ കഥാപാത്രത്തിന് അവര്‍ യോജിക്കുമോ എന്ന് മാത്രം അറിഞ്ഞാല്‍ മതി’ എന്ന്. ആ ഒരു വാക്കിന്റെ ബലത്തിലാണ് ഞാന്‍ മടങ്ങി വരുന്നത്.

ആ വ്യക്തിയെ എനിക്ക് യാതൊരു പരിചയവും ഇല്ല. ഇന്നും കണ്ടാല്‍ ഹായ്, ബൈ പറയുന്നു എന്ന് മാത്രം. പക്ഷെ അത്തരം ദൈവത്തിന്റെ ചില കരങ്ങളാണ് ചിലപ്പോള്‍ സഹായത്തിന് എത്തുന്നത്. അവരെ എന്നും മനസ്സില്‍ സൂക്ഷിക്കും – രേഖ രതീഷ് പറഞ്ഞു. അച്ഛനും അമ്മയും കലാരംഗത്ത് ഉള്ളവർ ആയിരുന്നു. അമ്മ രാധാദേവി സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

സത്യൻ മാഷ്, നസീർ സർ എന്നിവരുടെ അമ്മയായും മധു സാറിന്റെ സെക്കന്റ് ഹീറോയിൻ ആയും അഭിനയിച്ചിട്ടുണ്ട്. ഡബ്ബിങ്ങും ചെയ്യുമായിരുന്നു. അച്ഛൻ രതീഷ് ഡബ്ബിങ് ആർട്ടിസ്റ്റ് ആയിരുന്നു. ചെറുപ്പത്തിൽ അഭിനയമോഹം ഉണ്ടായിരുന്നില്ല. ക്യാപ്റ്റൻ രാജു അങ്കിൾ ഞങ്ങളുടെ കുടുംബ സുഹൃത്ത് ആയിരുന്നു. രാജു അങ്കിളിന്റെ പുതിയ സീരിയലിനു വേണ്ടി നായികയെ അന്വേഷിക്കുന്ന സമയം.

‘രതീഷേ മോൾ ഉണ്ടല്ലോ, നമുക്കൊന്ന് ശ്രമിച്ചു നോക്കിയാലോ’ എന്ന് അദ്ദേഹം അച്ഛനോട് ചോദിച്ചു. അങ്ങനെ സ്ക്രീൻ ടെസ്റ്റ് നടത്തി. അതു ശരിയായി. അങ്ങനെയാണ് അഭിനയിക്കാൻ തുടങ്ങുന്നത്. 14ാം വയസ്സിൽ ആയിരുന്നു അത്. ഇപ്പോൾ അഭിനയം എന്റെ ജോലി ആണ്. എന്റെ ജോലി എന്റെ ദൈവമാണ്. ഒരു കുടുംബിനി ആയിരിക്കാൻ ഞാൻ ശ്രമിച്ചു. പക്ഷേ എനിക്ക് അതു വിധിച്ചിട്ടില്ലായിരുന്നു- രേഖ രതീഷ് പറഞ്ഞു.

Written by Editor 3

ഷഫ്‌ന അഞ്ജലിയെ പോലെ ആയിരുന്നുവെങ്കിൽ ഒരിക്കലും പ്രണയിക്കില്ലായിരുന്നു, ഭാര്യയെക്കുറിച്ചും പ്രണയത്തെക്കുറിച്ചും തുറന്നു പറഞ്ഞ് സാന്ത്വനത്തിലെ ശിവൻ

അന്യമതസ്ഥനൊപ്പം ഇറങ്ങിപ്പോയി, മതം മാറി, സിനിമയും കുടുംബവും ഉപേക്ഷിച്ചു, പിന്നീട് കാത്തിരുന്നത്; നടി മാതുവിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ..!