സോഷ്യൽ മീഡിയയിൽ ഏറ്റവും പുതിയ ചിത്രങ്ങളുമായി നടി സംവൃത സുനിൽ. വിവാഹത്തിന് ശേഷം സിനിമയിൽ എത്ര സജീവമല്ലെങ്കിലും താരം സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവാണ്. 2012ലായിരുന്നു താരം വിവാഹിതയായത്. ഇപ്പോൾ അമേരിക്കയിലാണ് കുടുംബം താമസിക്കുന്നത്. ഭർത്താവിൻറെ പേര് അഖിൽ എന്നാണ്.
വിവാഹത്തിനുശേഷം വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന ഒരു ചിത്രത്തിലാണ് അഭിനയിച്ചത്. അതിനു മുൻപ് ഒരു റിയാലിറ്റി ഷോയിൽ കൂടി ജഡ്ജ് ആയി പങ്കെടുത്തിരുന്നു
ഇപ്പോഴിതാ ജീൻസും മോഡേൺ വസ്ത്രം ധരിച്ച സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന താരത്തിന്റെ ഏറ്റവും വലിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സംവൃതയാണ് ഈ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന സിനിമയിലൂടെ ആയിരുന്നു താരം അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിയ്ക്കുന്നത്.ചിത്രത്തിൽ ദിലീപിൻറെ നായികാ വേഷത്തിലൂടെ ആയിരുന്നു താരം എത്തിയത്. അതിനുശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ചിരുന്നു. തലശ്ശേരി സ്വദേശിനിയായ സംവൃതഎപ്പോഴും മലയാളത്തനിമയുള്ള വേഷങ്ങൾ മാത്രമേ കൈകാര്യം ചെയ്തിട്ടുള്ളൂ. താരത്തിന്റെ ലുക്കും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോൾ വിദേശത്ത് താമസമാക്കിയത് പിന്നെ പങ്കുവെക്കുന്ന ചിത്രങ്ങൾക്കും ആരാധകർ ഏറെയാണ്.