സീൽ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് സീരിയലാണ് നീയും ഞാനും. വേറിട്ട പ്രണയകഥയാണ് സീരിയൽ പറയുന്നത്. മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുളള സീരിയൽ എന്ന അവകാശവാദവുമായാണ് നീയും ഞാനും എത്തിയത്.
ഒരുകാലത്ത് നിരവധി സീരയലുകളുടെ ഭാഗമായിരുന്ന ഷിജു ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം മിനി സ്‌ക്രീനിലേക്ക് തീരിച്ചെത്തിയ സീരിയൽ കൂടിയാണ് ഇത്. പ്രണയിക്കാന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുന്ന കമിതാക്കളുടെ കഥ കൂടിയാണ് നീയും ഞാനും. 45കാരനായ രവിവർമൻ എന്ന നായക കഥാപാത്രവും 20കാരി ശ്രീലക്ഷ്മിയും തമ്മിലുള്ള പ്രണയവും തുടർന്നുള്ള സംഭവങ്ങളുമാണ് പരമ്പരയിലൂടെ അവതരിപ്പിക്കുന്നത്. മലയാള സീരിയൽ ചരിത്രത്തിൽ തന്നെ ഏറെ പുതുമയുള്ളൊരു കഥയാണ് നീയും ഞാനും പറയുന്നത്. മറാത്തിയിൽ തരംഗമായ തുല പഹതെ രേ എന്ന സീരിയൽ കന്നഡയിലേക്ക് ജോതി ജോതിയല്ലീ എന്ന പേരിൽ റീമേക്ക് ചെയ്തിരുന്നു, ഇത് മലയാളത്തിലേക്ക് റീമേക്ക് ചെയ്തതതാണ് നീയും ഞാനും. സീരിയലിലെ ഓരോ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടുന്നുണ്ട്.
മുൻനിരതാരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് സീ രിയലിൽ എത്തുന്നത്. സീരിയലിന്റെ തുടക്കം മുതൽ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ കഥാപാത്രമാണ് നായിക. നാട്ടിൻപുറത്തുകാരിയായ ശ്രീലക്ഷ്മി എന്ന കഥാപാത്രത്തെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകർ സ്വീകരിച്ചത്. ശ്രീലക്ഷ്മിയെ അവതരിപ്പിക്കുന്നത് തൃശൂർ ഗുരുവായൂർ സ്വദേശിയായ സുസ്മിത പ്രഭാകരൻ ആണ്. ഇപ്പോൾ നീയും ഞാനിലേക്ക് എത്തിയതിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെയുളള വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരം വിശേഷങ്ങൾ പങ്കുവച്ചത്. ശ്രീലക്ഷ്മി ആകാൻ എത്തും മുൻപേ മലർ എന്ന മ്യൂസിക്കൽ ആൽബമാണ് താൻ ചെയ്തതെന്ന് സുസ്മിത പറുന്നു. പക്ഷെ മിനിസ്‌ക്രീനിൽ എന്റെ ആദ്യ പ്രോജക്ടാണ് നീയും ഞാനും.
പിന്നെ ചെറുപ്പം മുതൽ തന്നെ അഭിനയത്തോട് അഭിനിവേശം ഉണ്ടായിരുന്നു. ഒരു നടി ആകണം എന്ന് തന്നെ ആയിരുന്നു എന്റെ ആഗ്രഹവും. അതിന് പൂർണ പിന്തുണ നൽകി കുടുംബവും ഒപ്പം ഉണ്ടായിരുന്നു. ഭൂമി ചിത്രയുടെ ഒഡിഷനിലൂടെയാണ് സംവിധായകൻ ജനാർദ്ദനൻ നീയും ഞാനിലേക്ക് സുസ്മിതയെ തിരഞ്ഞെടുത്തത്.അടയാള നാടകങ്ങളിൽ അച്ഛനും വല്യച്ഛനും ഒക്കെ അഭിനയിച്ചിരുന്നു എന്നല്ലാതെ വലിയ കലാപാരമ്പര്യം ഒന്നും തന്നെ ഇല്ല. പിന്നെ നീയും ഞാനിലും എന്റെ അച്ഛനായി വേഷം ഇടുന്നത് ജെയിംസ് പാറക്കൽ ആണ്. രമ്യ സുധയാണ് അമ്മയായി എത്തുന്നത്. പിന്നെ ഹീറോ ഷിജുച്ചേട്ടനും. ഇവരും, ഒപ്പം ആ ടീം മുഴുവനും അഭിനയത്തിന് മികച്ച പിന്തുണയാണ് നൽകുന്നത്.അച്ഛൻ, അമ്മ, ചേട്ടൻ, അച്ഛമ്മ ഇവർ അടങ്ങുന്നതാണ് സുസ്മിതയുടെ കുടുംബം