മലയാള സിനിമയിലെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. ഒരു സംഗീത കുടുംബത്തിൽ നിന്ന് വന്ന എംജി ശ്രീകുമാറിൻറെ വീട്ടുവിശേഷങ്ങൾ എല്ലാം പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. താരത്തിന്റെ ഭാര്യ രേഖയേയും മലയാളികൾക്ക് സുപരിചിതമാണ്. എല്ലാ പ്രമുഖ ഷോകളിലും എംജി ശ്രീകുമാറിനൊപ്പം ലേഖയും പങ്കെടുത്തിട്ടുണ്ട്. താരത്തിന് ഒരു യൂട്യൂബ് ചാനൽ ഉണ്ട്. ചാനലിലൂടെ വീട്ടുവിശേഷങ്ങളും കുക്കിംഗ് വീഡിയോകളും എല്ലാം താര പത്നി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതി തന്നെ അറിയാത്തവർ തന്നെ കുറിച്ച് നടത്തുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി താരപത്നി രംഗത്തെത്തിയിരിക്കുകയാണ്. യൂട്യൂബിൽ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയിലൂടെ വിമർശനങ്ങൾക്കുള്ള മറുപടികളും തൻറെ ജീവിതത്തിലെ ദിനചര്യയെ കുറിച്ചും രേഖ പ്രേക്ഷകരുമായി പങ്കുവെച്ചു.ലോക് ഡൗൺ നാളുകൾക്ക് മുൻപ് അത്രി രാവിലെ തന്നെ എഴുന്നേറ്റ് അമ്പലത്തിൽ പോകുന്നത് തന്റെ ദിനചര്യയുടെ ഭാഗമാണെന്ന് ലേഖ പറയുന്നു.
മാത്രമല്ല ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയാത്ത വ്യക്തിയാണ് താന്‍. കൃത്രിമത്വങ്ങളില്ലാതെ ജീവിതം പരിചയപ്പെടുത്തുന്നതാണ് തനിക്ക് സന്തോഷമുള്ളതെന്നും ലേഖ വീഡിയോയിൽപറയുന്നു. വിശേഷങ്ങള്‍ക്കിടെ തന്നെ തേടി വന്ന സിനിമ അവസരങ്ങളെക്കുറിച്ചും ലേഖ യൂട്യൂബ് ചാനലിലൂടെ മനസു തുറന്നു. ശ്രീക്കുട്ടന്റെ പൂര്‍ണമായ പിന്തുണയുണ്ടായിരുന്നു എന്നും പക്ഷേ സിനിമയുടെ ലോകം താന്‍ വേണ്ടെന്ന് വച്ചുവെന്നും ലേഖ വീഡിയോയിലൂടെ മനസുതുറന്നു. തൻറെ മുൻപുള്ള ജീവിതത്തെക്കുറിച്ച് ഒട്ടും അറിയാത്തവരാണ് തന്നെ വിമർശിക്കുന്നതെന്നും രേഖ കൂട്ടിച്ചേർത്തു. വിമർശനങ്ങൾ ഒന്നും താൻ നോക്കാറില്ല എന്നും എപ്പോഴും പോസിറ്റീവായി ഇരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞു.