in

3  വയസ്സുള്ളപ്പോൾ ചൂടൻ തേപ്പു പെട്ടിയിൽ കൈവെള്ള പതിപ്പിച്ചത്  ഇന്നും ഓർമ്മയുണ്ട് ; അശ്വതി ശ്രീകാന്ത്

നടൻ ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകൾ അടുത്തിടെ സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഒരു വീഡിയോ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മൂന്നു വയസ്സുള്ള സമയത്ത് കുട്ടിയുടെ ഓർമ്മയിൽ ഉണ്ടായിരുന്ന കാര്യങ്ങൾ ആയിരുന്നു വീഡിയോയിലൂടെ പങ്കുവെച്ചത്. വീഡിയോ വൈറൽ ആയതിന് പിന്നാലെ കുട്ടിക്ക് ഇത്രയധികം ഓർമ്മശക്തി ഉണ്ടാകുമോ മൂന്നു വയസ്സിലൊക്കെ നടന്ന കാര്യങ്ങൾ ഇത്ര പെട്ടെന്ന് ഓർത്തെടുക്കാൻ സാധിക്കുമോ എന്നൊക്കെ പലരും ചർച്ചകളിൽ ഉയർത്തിയിരുന്നു. ഇപ്പോഴത്തെ ഈ സംഭവത്തിൽ പ്രതികരണം അറിയിച്ചുകൊണ്ടും സ്വന്തം ജീവിതത്തിൽ നിന്നുള്ള അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടും നടിയും അവതാരികയുമായ അശ്വതി ശ്രീകാന്ത് രംഗത്തെത്തിയിരിക്കുകയാണ്.

പോസ്റ്റ് : എന്റെ ആദ്യ പുസ്തകത്തിന്റെ ആമുഖത്തിൽ ഒരു ചോദ്യമുണ്ടായിരുന്നു. നിങ്ങളുടെ ഏറ്റവും ആദ്യത്തെ ഓർമ്മ ഏത്‌ പ്രായത്തിലാണ് ന്നതായിരുന്നു അത്. സന്തോഷമുള്ള ഓർമകളേക്കാൾ ഭയപ്പെടുത്തിയ, അരക്ഷിതരാക്കിയ സംഭവങ്ങൾ ഓർത്തു വയ്ക്കുന്ന ശീലം മനുഷ്യന്റെ ബ്രെയിനുണ്ട്. സംഭവിച്ചത് എന്തായിരുന്നു എന്ന് മുതിർന്നപ്പോഴാവും വ്യക്തമാവുന്നതെങ്കിലും ആ ദൃശ്യങ്ങൾ, ശബ്ദങ്ങൾ, മണങ്ങൾ ഒക്കെ നമ്മൾ ഓർത്ത് വച്ചേക്കാം. അത്തരമൊരു അവസ്ഥയിൽ വീണ്ടും ചെന്നെത്താതിരിക്കാൻ നമ്മളെ സഹായിക്കുന്നതിന്റെ ഭാഗമാണത്. ചെറുപ്പത്തിൽ നായ കടിച്ചാൽ, വെള്ളത്തിൽ വീണാൽ ഒക്കെ ആ ഭയം ജീവിതാവസാനം വരെ കൂടെയുണ്ടാവില്ലേ?

മൂന്ന്  വയസ്സുള്ളപ്പോൾ ചൂടൻ തേപ്പു പെട്ടിയിൽ കൈവെള്ള പതിപ്പിച്ചത് എനിക്ക് ഇന്നും ഓർമ്മയുണ്ട്.  അച്ഛന്റെ അനുജൻ അയൺ ചെയ്യുകയായിരുന്നു. ഇതിന് ചൂടുണ്ടോ എന്ന് ഞാൻ ചോദിച്ചതും, ‘ഹേയ് ഒട്ടുമില്ല, ഒന്ന് തൊട്ട് നോക്കുന്നോ’ എന്ന്  കൊച്ചച്ചൻ സർക്കാസം പറഞ്ഞതും ഞാൻ അപ്പൊൾ തന്നെ കൈ വെള്ള അപ്പാടെ അതിൽ വച്ചു നോക്കിയതും അത്ര തെളിച്ചമുള്ള പൊള്ളുന്ന ഓർമ്മയാണ്. ഏറെക്കുറെ അതേ പ്രായത്തിലാണ് രാത്രി അടുക്കയിൽ ഒരു മൂങ്ങ വഴി തെറ്റി കയറുന്നത്. ഭയന്ന് വിറച്ചു നിലവിളിച്ചതും, വീടിന്റെ മഞ്ഞ വെളിച്ചത്തിൽ കണ്ണ് കാണാതെ പറന്ന് നടന്ന മൂങ്ങയുടെ ദൃശ്യവും ഇന്നും മറന്നിട്ടില്ല.  നിങ്ങളുടെ ഏറ്റവും ആദ്യത്തെ ഓർമ്മ എത്രാമത്തെ വയസ്സിലേതാണ് ? പങ്കു വയ്ക്കാമോ? കുട്ടിയല്ലേ, എന്ത് ഓർമ്മ കാണാനാണ് എന്ന് കുഞ്ഞുങ്ങളെ നിസ്സാരവൽക്കരിക്കുന്നവരോട് കൂടിയാണ് ചോദ്യം !

Written by amrutha

പൊന്നാണ് ചക്കരയാണെന്നൊക്കെ  അന്ന് വിളിച്ചു ; ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകുന്നത് ആ കാരണത്തിന്!! സ്വാസിക