മലയാളത്തിൽ നിരവധി ചിത്രങ്ങളുടെ ഭാഗമായ നടിയാണ് മിയ. നായികയും സഹോദരിയും സഹ നായികയായും ഒക്കെ താരം മലയാളത്തിൽ നിറഞ്ഞു വന്നിട്ടുണ്ട്. ഒട്ടുമിക്ക എല്ലാ സൂപ്പർതാരങ്ങൾക്കൊപ്പം താരം ഇതിനോടകം അഭിനയിച്ചു കഴിയുകയും ചെയ്തു. വിവാഹത്തിന് ശേഷവും വളരെയധികം സജീവമായി സിനിമ ലോകത്തുണ്ട്. ഇപ്പോഴത്തെ ഒരു അഭിമുഖത്തിലൂടെ താരം സിനിമ ജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ്.
പല സിനിമകളിലും വേഷമിട്ടെങ്കിലും അഭിനയിച്ച ചിത്രങ്ങളിലെ പ്രതിഫലം തിരിച്ചുകിട്ടാൻ ഉണ്ടെന്നും പലതിലും പറഞ്ഞ പ്രതിഫലം കിട്ടിയിട്ടില്ലെന്നും ചിലർ ഡബ്ബിങ് കഴിയുമ്പോൾ തിരിച്ചു തരാം എന്ന് പറഞ്ഞെങ്കിലും സിനിമ പുറത്തിറങ്ങിയാലും പ്രതിഫലം ലഭിക്കാത്ത സാഹചര്യം ഉണ്ടാകാറുണ്ടെന്നും ഇത് നടന്മാർക്കും ബാധകമാണെന്നും പല നടന്മാരും ഇത്തരം സാഹചര്യത്തിലൂടെ പോകാറുണ്ട് എന്നും നടി പറഞ്ഞു.
എന്നാൽ സാമർത്ഥ്യമുള്ള കലാകാരന്മാർ ഡബ്ബിങ്ങിന് മുൻപ് തന്നെ പൈസ മേടിച്ചെടുക്കും എന്നും പൈസ മുഴുവൻ ആയി തന്നാൽ മാത്രമേ വരുകയുള്ളൂ എന്ന് എന്നും പക്ഷേ തങ്ങൾ ഒക്കെ ആത്മാർത്ഥത കൂടി പോയവരായതുകൊണ്ട് തന്നെ അധികം പറയില്ലെന്നും എന്നാൽ തന്നെ പലരും പറ്റിച്ചിട്ടുണ്ട് എന്നും പ്രതിഫലം മുഴുവൻ നൽകാതെ അഡ്വാൻസ് മാത്രം ലഭിച്ച പല സിനിമകളും കരിയറിൽ ഉണ്ടായിട്ടുണ്ട് എന്നും നടി അഭിമുഖത്തിലൂടെ പറഞ്ഞു.