in ,

എത്ര കുട്ടികള്‍ക്ക് ജന്മം നല്‍കാനാണ് ആ​ഗ്രഹിക്കുന്നത്, അഹാനയോട് കാളിദാസ്

പ്രേക്ഷകരുടെ പ്രീയപ്പെട്ട താരം അഹാനയുടെ ജന്മദിനമായിരുന്നു ഇന്നലെ. പിറന്നാളിനോട് അനുബന്ധിച്ച്‌ ആരാധകര്‍ക്കായി സോഷ്യല്‍മീഡിയ വഴി ലൈവില്‍ എത്തിയിരുന്നു അഹാന. പിറന്നാള്‍ ആശംസകള്‍ നേര്‍ന്നവര്‍ക്ക് എല്ലാം നന്ദി അറിയിച്ചാണ് താരം എത്തിയത്, കൂടാതെ തോന്നല്‍ എന്നൊരു മ്യൂസിക്ക് ആല്‍ബം സംവിധാനം ചെയ്യുന്നതിനെക്കുറിച്ചും താരം പറഞ്ഞു. അഹാന ലൈവിൽ പറഞ്ഞതിങ്ങനെ

തെന്നലെന്ന ആല്‍ബത്തിന് സം​ഗീതം നല്‍കിയത് ​ഗോവിന്ദ് വസന്തയാണ്. നിമിഷ് രവിയാണ് ഛായാ​ഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഒരു കുഞ്ഞിന് ജന്മം നല്‍കുന്ന പ്രതീതിയാണ് എനിക്ക് ഇപ്പോഴുള്ളത്. ആ വീഡിയോ നിങ്ങളിലേക്ക് എത്തിക്കാനും നിങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ കേള്‍ക്കാനും ഞാന്‍ ആകാംഷയിലാണ് എന്നാണ് അഹാന പറഞ്ഞു നിരവധിപ്പേരാണ് വീഡിയോയയുമായി ബന്ധപ്പെട്ട് അഹാനയോട് ചോദ്യവുമായെത്തിയത്.

നിങ്ങള്‍ എത്ര കുട്ടികള്‍ക്ക് ജന്മം നല്‍കാനാണ് ആ​ഗ്രഹിക്കുന്നത് എന്നാണ് കാളിദാസ് ജയറാം ചോദിച്ചത്. നീ ചോദിച്ചത് വളരെ നല്ലൊരു ചോദ്യമാണ്… ഈ സാഹചര്യത്തിന് ചേര്‍ന്നതാണ്… ആദ്യം നീ എത്ര കുട്ടികള്‍ക്ക് ജന്മം നല്‍കാനാണ് ആ​ഗ്രഹിക്കുന്നത് എന്ന് പറയൂ… ശേഷം ഞാന്‍ പറയാം… എന്നായിരുന്നു. കൂടാതെ ഡയറക്ടര്‍ സര്‍…. ഒറു ചാന്‍സ് തരുമോ എന്നും കാളിദാസ് കമന്റിലൂടെ ചോദിച്ചിരുന്നു. അതിന് അഹാന നല്‍കിയ മറുപടി നമ്മള്‍ രണ്ടുപേരും വിഷ്യല്‍ കമ്യൂണിക്കേഷനാണ് പഠിച്ചത്. നീ സംവിധാനം ചെയ്യുമ്പോൾ എനിക്ക് ചാന്‍സ് താ… അങ്ങനെയെങ്കില്‍ ‍ഞാന്‍ സംവിധാനം ചെയ്യുമ്പോൾ നിനക്കും ചാന്‍സ് തരാം എന്നായിരുന്നു.

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാനയുടെ അരങ്ങേറ്റം. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നിവയാണ് മറ്റുചിത്രങ്ങൾ. നാൻസി റാണി, അടി എന്നിവയാണ് റിലീസിനൊരുങ്ങുന്ന അഹാന ചിത്രങ്ങൾ.

Written by admin

യു എസ് ലൈഫ് അടിച്ചുപൊളിച്ചു അർച്ചന സുശീലൻ, നാടുവിട്ടോ, വിവാഹം കഴിഞ്ഞോയെന്ന് ആരാധകർ

23 വയസുള്ള പെൺകുട്ടിയുടെ തീരുമാനമായിരുന്നു ആ വിവാഹം: മനസ്സുതുറന്ന് ആൻ അഗസ്റ്റിൻ