മലയാള സീരിയൽ രംഗത്തെ എക്കാലത്തെയും മികച്ച വില്ലത്തിയാണ് അർച്ചന സുശീലൻ. എന്റെ മാനസപുത്രി എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ഗ്ലോറി ഒരിക്കലും മനസ്സിൽ നിന്നും പോകുകയില്ല. അത്രയും മികവോടെയാണ് അർച്ചന ഗ്ലോറിയായി പകർന്നാട്ടം നടത്തിയത്. ഗ്ലോറിയെ വെറുത്ത പ്രേക്ഷകർ അർച്ചനയേയും അൽപ്പസ്വൽപ്പം വെറുത്തു. എങ്കിലും അർച്ചനയുടെ പ്രകടനത്തെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. പിന്നീട് ബിഗ് ബോസിലെത്തിയപ്പോൾ താരത്തിന് ആരാധകരും ഇരട്ടിയായ
അർച്ചന സുശീലൻ പങ്കുെവച്ച ചിത്രമാണ് ഇപ്പോൾ വൈറലാവുന്നത്. യുഎസിൽ നിന്നുള്ള ഫോട്ടോ കണ്ട് ചിലർ അർച്ചനയോട് ചോദിക്കുന്നത്. കേരളം വിട്ടതാണോ. എന്നാണ് നാട്ടിലേക്ക്. ഇനി നാട്ടിലേക്ക് വരുന്നില്ലേ അമേരിക്കയിൽ സ്ഥിര താമസമാക്കിയോ. എന്നുള്ള ചോദ്യങ്ങളാണ്, എല്ലാത്തിനും യ എന്നാണ് മറുപടി നൽകിയത്.
എന്തായാലും തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞുകൊണ്ട് യു എസ്സിൽ ലൈഫ് അടിച്ചു പൊളിക്കുകയാണ് അർച്ചന എന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. അർച്ചനയുടെ വിവാഹം, നടി വിവാഹിതയായോ. കുടുംബത്തിന് കൂടുതൽ പ്രാധാന്യം നൽകാൻ വേണ്ടിയാണോ അഭിനയത്തിൽ നിന്നും വിട്ടത് എന്ന സംശയങ്ങളും ആരാധകരും ചോദിക്കുന്നുണ്ട്.