in

കഷ്‌ടപ്പെട്ട് ചോദിച്ചു മേടിച്ചതല്ലേ, സൂക്ഷിച്ചു വച്ചോ, ഹൻസുവിന് വേണ്ടി അഭ്യർത്ഥനയുമായെത്തിയ ആൾക്ക് കിടിലൻ മറുപടി നൽകി അഹാന

ഇൻസ്റ്റഗ്രാം പേജ്, യൂട്യൂബ് ചാനൽ എന്നിവയിൽ സജീവമായി നിലനിൽക്കുന്ന താരമാണ് അഹാന കൃഷ്ണ. സിനിമയെക്കാളുപരി അഹാനയെ ഇവിടങ്ങളിൽ കാണാം. ഇടയ്ക്കിടെ ആരാധകരുമായി സംവദിക്കുന്ന അഹാന ഇവിടങ്ങളിൽ ഉണ്ടാകും. ഇനി സൈബർ ആക്രമണം അതിരുകടന്നാൽ അവിടെയും കിട്ടും അഹാനയുടെ മറുപടി.

അഹാനയെക്കാൾ പത്തു വയസ് പ്രായക്കുറവുള്ള, ഏറ്റവും ഇളയ അനുജത്തിയാണ് ഹൻസിക കൃഷ്ണ. ‘ലൂക്ക’ എന്ന ചിത്രത്തിൽ അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് ഹൻസികയാണ്. നിലവിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് ഹൻസിക കൃഷ്ണ.

ഹൻസികയുടെ പേജിൽ കയറി മോശം മെസേജുകളയച്ചതിനെ തുടർന്ന് ഹൻസിക ഒരു വ്യാജനെ ബ്ലോക്ക് ചെയ്തിരുന്നു. ‘ഹൻസുവിനോട് ബ്ലോക്ക് മാറ്റാൻ പറയോ’ എന്നാണ് അയാൾ ആവശ്യപ്പെട്ടിരിക്കുന്നത്. ആളുടെ പ്രൊഫൈൽ ഫോട്ടോയും പേരും മറച്ച ശേഷം ആ സംഭാഷണം അഹാന ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി

‘കഷ്‌ടപ്പെട്ട് ചോദിച്ചു മേടിച്ചതല്ലേ, സൂക്ഷിച്ചു വച്ചോ (പിന്നെ ട്രോഫി ഇമോജിയും)’ എന്നായി അഹാനയുടെ പ്രതികരണം. ഇൻസ്റ്റഗ്രാമിൽ 1.2M ഫോളോവേഴ്‌സുള്ള 18കാരിയാണ് ഹൻസിക കൃഷ്ണകുമാർ

Written by admin

അമ്മയുടെ അല്ലെ മോൾ, ഡാൻസിൽ ഒട്ടും മോശമാവില്ല, എന്തൊരു മെയ്‌വഴക്കം, ആ കഴിവ് അതുപോലെ കിട്ടി, മീനാക്ഷിയുടെ ഡാൻസ് വീഡിയോക്ക് കമന്റുമായി നെറ്റിസൺസ്

വില പേശി പേശി വാങ്ങി, ഒരു കുട്ടിയെ കയ്യില്‍ എടുക്കുന്നത് പോലെ ആ വിഗ്രഹവും കൊണ്ട് വീട്ടിലേക്ക് പോയി പിറ്റേന്ന് മുതല്‍ ജീവിതത്തിന്റെ റൂട്ട് മാറി, ഗ്രാഫ് ഉയര്‍ന്നു- നിഷ സാരംഗ്‌