in ,

അഹാന അംബാനി കല്യാണത്തിന് പോയോ?സത്യം ഇതാ: ഫോട്ടോയും അടിക്കുറിപ്പും ട്രെൻഡിങ്ങിൽ

ഒരുപിടി നല്ല ചിത്രങ്ങളിലൂടെയും യൂട്യൂബിലൂടെയും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് അഹാന കൃഷ്ണ. സമൂഹമാധ്യമങ്ങളിലൂടെ അംബാനി കല്യാണത്തിൽ പങ്കെടുത്ത സെലിബ്രിറ്റി ചിത്രങ്ങൾക്കിടയിൽ രസകരമായ ചിത്രവുമായി നടി എത്തിയിരിക്കുകയാണ്. അംബാനി വിവാഹത്തിന് താൻ ധരിക്കാതിരുന്നത് എന്ന ക്യാപ്ഷനോട് കൂടിയായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചത്.

ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തിയത്. ഓർഗൻസ് സാരിധരിച്ച നിൽക്കുന്ന താരത്തിന്റെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ബോളിവുഡ് സെലിബ്രിറ്റുകളും തെന്നിന്ത്യൻ താരങ്ങളും അടക്കം ആനന്ദ് അംബാനിയുടെ വിവാഹത്തിനായി തിരഞ്ഞെടുത്ത ഔട്ട്ഫിറ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ടായിരുന്നു. ചുരുങ്ങിയ സമയം കൊണ്ടായിരുന്നു വിവാഹ വാർത്തകൾ പ്രേക്ഷകരുടെ പ്രേക്ഷകർക്കിടയിൽ ഇടം പിടിച്ചത്.

നർമ്മത്തിൽ ചാലിച്ച നടിയുടെ പോസ്റ്റിന് അതേ ശൈലിയിലുള്ള മറുപടികളുമായാണ് ആരാധകർ എത്തിയിരുന്നത്.അംബാനി കല്യാണത്തിന് താങ്കൾ ധരിച്ച മറ്റു വേഷങ്ങൾ ഈ ലുക്കിനേക്കാൾ നന്നായിരുന്നു എന്നായിരുന്നു കമന്റുകൾ. അതേസമയം ഈ വേഷം ധരിക്കാതിരുന്നത് നന്നായെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. എന്തായാലും താരത്തിന്റെ നർമ്മബോധത്തെ അഭിനന്ദിച്ച ആരാധകർ രംഗത്തെത്തി.

Written by amrutha

ആസിഫ് അലി തനിക്ക് ആണോ അതോ താൻ ആസിഫ് അലിക്ക് ആണോ മൊമന്റോ നൽകേണ്ടത് എന്ന് മനസിലായില്ല, അതുകൊണ്ടാണ് ജയരാജിനെ വിളിച്ച് അത് സ്വീകരിച്ചത്; പ്രതികണവുമായി രമേഷ് നാരായണൻ

ഭർത്താവും മക്കളും നഷ്ടപ്പെട്ട കുളപ്പുള്ളി ലീലയെ തനിച്ചാക്കി അമ്മയും യാത്രയായി