ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ആൻ അഗസ്റ്റിൻ. മലയാളത്തിലെ പ്രിയപ്പെട്ട താരം അഗസ്റ്റിന്റെ മകളാണ് നടി. അഗസ്റ്റിൻ മരണപ്പെട്ടതും നടി വിവാഹമോചനം നേടിയതും എല്ലാം വാർത്തകളിൽ ഇടം നേടിയിരുന്നു. ക്യാമറാമാൻ ജോമോൻ ടി ജോണാണ് നടിയെ വിവാഹം കഴിച്ചത്. പക്ഷേ ഇരുവരുടെയും ദാമ്പത്യ ജീവിതം അധികകാലം നീണ്ടു പോയിരുന്നില്ല. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തൻറെ ജീവിതത്തിൽ നഷ്ടപ്പെട്ടതിനെ കുറിച്ച് നടി തുറന്നുപറയുകയാണ്.
വിവാഹത്തിനുശേഷം താരം അഭിനയരംഗത്തേക്ക് സജീവമായി തിരികെ വന്നിട്ടില്ല വിവാഹമോചനത്തിനുശേഷം താരം വലിയൊരു തിരിച്ചുവരവിന് ആണ് ഒരുങ്ങുന്നത്.
ഇരുപത്തി മൂന്ന് വയസുള്ള കുട്ടിയുടെ തീരുമാനമായിരുന്നു ആ വിവാഹം എന്നാണ് ആന്‍ അഭിമുഖത്തിലൂടെ പ്രതികരിച്ചത്. പെട്ടെന്ന് എടുത്ത ഒരു തീരുമാനം. പക്ഷേ, പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്നൊന്നും തനിക്ക് അറിയില്ല എന്നും . ജീവിതത്തില്‍ തിരിച്ചടികളുണ്ടായി, താന്‍ തന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയി. ഇപ്പോള്‍ എല്ലാം തിരിച്ചു പിടിക്കുകയാണെന്നും ആന്‍ അഭിമുഖത്തിലൂടെ തുറന്നുപറഞ്ഞു. മാത്രമല്ല അച്ഛൻറെ മരണത്തെക്കുറിച്ചും അച്ഛൻറെ വിയോഗത്തെക്കുറിച്ചും നടി മനസ്സുതുറന്നു.അച്ഛന്റെ മരണമുണ്ടാക്കിയ വേദന മറികടക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇപ്പോഴും ഞാന്‍ അച്ഛനോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. വലിയ സങ്കടങ്ങള്‍ വരുമ്പോള്‍ രഞ്ജിത്തങ്കിളിനെ വിളിക്കുമെന്നും താരം കൂട്ടിച്ചേർത്തു