in

ജീവിത യാത്രയിൽ 29 വർഷം മുൻപ് കൂടെ കൂടിയവൾ ; അഹാനയ്ക്ക് ആശംസകളുമായി കൃഷ്ണകുമാർ

സമൂഹമാധ്യമത്തിൽ വളരെയധികം സജീവമായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അഹാനകൃഷ്ണയുടെ ജന്മദിനത്തിൽ ആശംസകൾ ആയി അച്ഛൻ കൃഷ്ണകുമാർ. സമൂഹമാധ്യമ ഹൃദയത്തിൽ തൊടുന്ന ഒരു കുറിപ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു കൃഷ്ണകുമാർ മകൾക്ക് ജന്മദിനാശംസകൾ നൽകിയത്.

സഹോദരിമാരും അമ്മയും എല്ലാം സോഷ്യൽ മീഡിയയിൽ ആശംസകൾ ആയി എത്തിയിരുന്നു. അച്ഛൻറെ ഹൃദയത്തിൽ തൊട്ട വാക്കുകളായിരുന്നു ഏവരും സ്വീകരിച്ചതും. 29 വർഷം മുമ്പ് കൂടെ കൂടിയ മകളാണെന്നും സന്തോഷനിമിഷങ്ങൾ സമ്മാനിക്കുകയും എല്ലാ സുഖത്തിനും ദുഃഖത്തിനും ഒപ്പം നിൽക്കുകയും ചെയ്തതിന് മകളുടെ ഒരുപാട് നന്ദിയുണ്ടെന്നും മകൾക്ക് ജന്മദിന ആശംസകൾ നേരുകയാണെന്നും കൃഷ്ണകുമാർ സോഷ്യൽ മീഡിയയിലൂടെ എഴുതി. മകളോടൊപ്പം ഉള്ള സന്തോഷം നിമിഷങ്ങൾ ചേർത്തുവച്ചുകൊണ്ടായിരുന്നു താരം പോസ്റ്റ് പങ്കുവെച്ചത്. നടിയുടെ കുട്ടിക്കാലത്തെ ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയത് നിരവധി പേരായിരുന്നു.

ജീവിത യാത്രയിൽ 29 വർഷം മുൻപ് കൂടെ കൂടി, ഒരുപാട് സന്തോഷ നിമിഷങ്ങൾ സമ്മാനിക്കുകയും എല്ലാ സുഖ ദുഃഖങ്ങളിലും ഒപ്പം നിൽക്കുകയും ചെയ്ത അഹാനക്ക് സന്തോഷം നിറഞ്ഞ ജന്മദിനാശംസകൾ..

Written by amrutha

ഇവർ തമ്മിലുള്ള കല്യാണം കഴിഞ്ഞൊ ; അഹാനയ്ക്ക് പിറന്നാൾ ആശംസകളുമായി നിമിഷ് രവി

സൂപ്പർസ്റ്റാർ ആണെന്ന് അറിയാതെ പ്രേമിച്ചു ;  അല്ലു അർജുനെ പ്രണയിച്ച കോടീശ്വരിയായ സ്നേഹ റെഡ്ഢി