in

പെരും കള്ളൻ മണിയന്റെ ഉറക്കം കെടുത്തിയവൾ ; മാണിക്യമായി മറീന മൈക്കിൾ

ഒരു നല്ല ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടി മറീന മൈക്കിളിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നു. സാരിയിൽ അതീവ ഗ്ലാമറസ്സായി നടി ചിത്രങ്ങളിൽ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. ശാം മുരളിയാണ് ഫോട്ടോഗ്രാഫർ.

വായ് മൂടി പേസവും എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. അതിനുശേഷം  മുംബൈ ടാക്സി, അമർ അക്ബർ അന്തോണി, ഹാപ്പി വെഡ്ഡിങ് തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത് ശ്രദ്ധ നേടുകയായിരുന്നു. ഫോട്ടോഷൂട്ടിന് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിരിക്കുന്നത് ചിത്രങ്ങൾക്ക് താഴെ താരം മനോഹരമായ ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.

ഈ സ്ത്രീ എന്ത്‌ ഭാഗ്യവതിയാണ്… വർഷങ്ങളോളം അന്യം നിന്ന ഭാഗ്യം സ്വന്തമാക്കിയവൾ… നാട്ടുകാർ ഭയന്നിരുന്ന ഒരുവന്റെ മനസും ശരീരവുമായവൾ. ആകാശവും മണ്ണുമായവൾ…ചിയോതിക്കാവിന്റെ ഉറക്കം കെടുത്തുന്ന പെരും കള്ളൻ മണിയന്റെ ഉറക്കം കെടുത്തിയവൾ…മണിയന്റെ കാല ശേഷം നാടിനെ ജയിച്ചവൻ എന്ന് അഭിമാനത്തോടെ പറയുമ്പോഴും നേരിട്ട വെല്ലുവിളികൾ എല്ലാം സഹിക്കാൻ തന്നെ പാകപ്പെടുത്തിയവൾ…. മണിയന്റെ ഏറ്റവും വലിയ രഹസ്യം കാത്ത് സൂക്ഷിച്ചവൾ… “ഏൽക്കുന്ന ക്ഷതങ്ങൾ മുറിപ്പെടുത്താൻ അവളെ പാകപ്പെടുത്തിയ ശേഷം തന്നെയാണ് മണിയൻ മാണിക്യത്തെ വിട്ട് പോയത്… അതെ അവർ ഭാഗ്യവതിയാണ്”.

Written by amrutha

മകനെ സുരക്ഷിതമായ കൈയിൽ ഏൽപ്പിച്ചിട്ട് വേണം ഷൂട്ടിങ്ങിന് പോകാൻ ; തിരിച്ചുവരവിനെ കുറിച്ച് ജ്യോതിർമയി

ഇവർ തമ്മിലുള്ള കല്യാണം കഴിഞ്ഞൊ ; അഹാനയ്ക്ക് പിറന്നാൾ ആശംസകളുമായി നിമിഷ് രവി