ഇരുപത്തി എട്ടാം പിറന്നാൾ ആഘോഷമാക്കി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി ജാനകി സുധീർ. താരത്തിന്റെ ബർത്ത് ഡേ സ്പെഷ്യൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ചുരുങ്ങിയ സമയത്താണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയത്. കടൽതീരത്ത് വച്ചായിരുന്നു ജൻമദിനാഘോഷം നടത്തിയത്.
ഏറണാകുളം സ്വദേശിനിയാണ് ജാനകി മോഡലിങിലൂടെയാണ് സിനിമയിലേക്ക്. ‘ചങ്ക്‌സ്’ എന്ന സിനിമയിലൂടെ അഭിനയരംഗത്തു തുടക്കം കുറിച്ചു. അതിനുശേഷം ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിലും അഭിനയിച്ചു. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാർഥിയായിരുന്നു അങ്ങനെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ശ്രദ്ധ നേടിയെടുത്തു. ഹോളി വൂണ്ട് എന് സിനിമയിൽ നായികയായി അതിനുശേഷം ആണ് കൂടുതൽ പ്രേക്ഷകർ അടുത്തറിഞ്ഞത്
ഇപ്പോഴത്തെ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇരുപത്തിയെട്ടാം പിറന്നാൾ ആഘോഷിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾക്ക് താഴെ കമന്റുകളും നിരവധി പേരായിരുന്നു. ഏറ്റവും അധികം ആളുകൾ കമൻറ് ചെയ്തത് താരത്തിന്റെ വസ്ത്രത്തെ കുറിച്ചായിരുന്നു. ഈ വർഷം ഒട്ടും ചേരുന്നില്ല എന്നും എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു ഫോട്ടോ പിറന്നാൾ ദിനത്തിൽ തന്നെ ചെയ്യുന്നത് എന്നൊക്കെയുള്ള കമന്റുകളാണ് ഫോട്ടോ ഷൂട്ടിനു താഴെ വന്നിരിക്കുന്നത്.