in , ,

ഞാൻ വീണ്ടും മണവാട്ടി ആയത് പോലെ!!!ആരാധകർ കാത്തിരുന്ന പേളിയുടെ വളകാപ്പ് ചടങ്ങ്

Beloved presenter Pearli Mani's Valakap pictures are going viral on social media

ആരാധകരുടെ പ്രിയപ്പെട്ട അവതാരിക പേളി മാണിയുടെ വളകാപ്പ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നു. കഴിഞ്ഞദിവസമായിരുന്നു ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ചടങ്ങുകൾ നടത്തിയത്. സമൂഹമാധ്യമത്തിലൂടെ തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് സെലിബ്രിറ്റികളും ആരാധകരും അടക്കം നിരവധി പേരാണ് കമന്റുകൾ നൽകി രംഗത്തെത്തിയത്.

മൂത്തമകൾ നില ജനിക്കുന്നതിന് മുൻപ് നടത്തിയ വളക്കാപ്പ് ചടങ്ങുകളും ഏറെ ശ്രദ്ധേയമായിരുന്നു. ചെന്നൈയിൽ നിന്നും ശ്രീനിഷിന്റെ അമ്മയും ബന്ധുക്കളും എല്ലാം ചടങ്ങിൽ എത്തിയിരുന്നു. പേളിയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിന് അനുഗ്രഹം നൽകാനായി എത്തി.

മൂന്നാം മാസത്തിലായിരുന്നു പേളി വീണ്ടും അമ്മയാകുന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. പിന്നാലെ തന്നെ ഗർഭകാലത്തെ വിശേഷങ്ങൾ എല്ലാം പോസ്റ്റ് ചെയ്തുകൊണ്ട് യൂട്യൂബ് ചാനലും എത്തിയിരുന്നു. കുഞ്ഞ് അഥിതി വീട്ടിലേക്ക് എത്തുന്നതിന്റെ ഭാഗമായി താരം റൂം മേക്കോവർ നടത്തിയത് അടുത്തിടെയാണ്.

അതുപോലെതന്നെ ഈ അടുത്ത് തുർക്കിയിൽ ശ്രീനിഷും മകളും ഒരു വിദേശയാത്രയും നടത്തിയിരുന്നു. താരങ്ങൾ യൂട്യൂബ് ചാനലിലാണ് ഇപ്പോൾ ഏറ്റവും അധികം സജീവമായിരിക്കുന്നത്. ചാനലിൽ വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് 20 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയെടുത്തത്.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആയിരുന്നു പേളിയും ശ്രീനിം തമ്മിൽ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.വളരെ അപ്രതീക്ഷിതമായിരുന്നു ഇരുവരും വിവാഹവാർത്ത വെളിപ്പെടുത്തിയത്. പിന്നാലെ യൂട്യൂബ് ചാനലും സജീവമായി. വൈകാതെ തന്നെ ജീവിതത്തിലേക്ക് നില എത്തിയതോടുകൂടി ലൈഫ് കൂടുതൽ കളർഫുൾ ആകുമായിരുന്നു. പിന്നീടങ്ങോട്ട് താരങ്ങൾ യൂട്യൂബ് ചാനലിൽ പങ്കുവെക്കുന്ന വീഡിയോകൾ ഒക്കെ ട്രെൻഡിങ്ങിൽ ഇടം നേടി.

Written by amrutha

Television serial star Dr. Priya passed away

രഞ്ജുഷയ്ക്ക് പിന്നാലെ പ്രിയയും, വിയോഗം ആദ്യ കൺമണിയെ കാണാതെ, നോവായി സീരിയൽ ലോകം,ഏക മകളെ നഷ്ടപ്പെട്ട വേദനയിൽ വിതുമ്പി അമ്മ

Sreevidya Mullachery shares picture with Suresh Gopi

ഹൃദയത്തിൽ എന്നെ ഏറ്റെടുത്തയാൾ!!! സുരേഷ് ഗോപിയെ ആലിംഗനം ചെയ്ത് നടി ശ്രീവിദ്യ