അനുവാദമില്ലാതെ പൊതു ഇടത്തിൽ വച്ച് സുരേഷ്‌ഗോപി മാധ്യമപ്രവർത്തകയുടെ ശരീരത്തിൽ തൊട്ടത് വലിയ വിവാദമായിരുന്നു. ചോദ്യം ചോദിക്കുന്ന സമയത്ത് ആയിരുന്നു മാധ്യമപ്രവർത്തകയുടെ തോളിൽ കൈവച്ചു നടൻ മറുപടി പറഞ്ഞത്. തോളിൽ നിന്ന് കൈ തട്ടിമാറ്റിയെങ്കിലും വീണ്ടും താരം തോളിൽ തന്നെ കൈ വീണ്ടും വെക്കുകയും അത് സ്ത്രീത്വത്തെ അപമാനിച്ചു എന്ന പേരിൽ മാധ്യമപ്രവർത്തക പരാതിയും നൽകി. പിന്നാലെ മലയാള സിനിമയിലെ പ്രമുഖർ അടക്കം പിന്തുണയും അതുപോലെതന്നെ വിമർശനവുമായി രംഗത്തുവന്നിരുന്നു. രാഷ്ട്രീയത്തിന്റെ പേരിൽ സുരേഷ് ഗോപിയെ ഇത്തരത്തിൽ അപമാനിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ഒരുപാട് പേരായിരുന്നു പിന്തുണ അർപ്പിച്ചുകൊണ്ട് രംഗത്തു എത്തിയത്.
ഇപ്പോഴിതാ മിനിസ്ക്രീൻ താരം ശ്രീവിദ്യ മുല്ലശ്ശേരി സുരേഷ് ഗോപിയെ കുറിച്ച് എഴുതിയ ചിത്രവും വരികളും ശ്രദ്ധ നേടുന്നു. ഒരിക്കൽ ഹൃദയത്തിൽ ഏറ്റെടുത്ത ആൾ എന്നെന്നും അവിടെത്തന്നെ ഉണ്ടാകുമെന്നും ശ്രീവിദ്യ സമൂഹമാധ്യമത്തിൽ കുറിച്ചു. നേരത്തേ സുരേഷ് ഗോപിക്കു നേരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നപ്പോഴും ശ്രീവിദ്യ താരത്തിനു പിന്തുണയുമായി രംഗത്തെത്തിയിരുന്നു .
താരത്തിന് വളരെ വര്‍ഷങ്ങളായി അടുത്തറിയുന്ന ആളാണ് സുരേഷ്‌ഗോപിയെന്നും തന്നെ മകളെപ്പോലെയാണ് അദ്ദേഹം കാണുന്നതെന്നും ആരോപണം ഉയർന്നപ്പോൾ ശ്രീവിദ്യ സമൂഹമാധ്യമത്തിലൂടെ തുറന്നു പറഞ്ഞിരുന്നു. നടൻ ബാബുരാജ്, പൊന്നമ്മ ബാബു, ടിനി ടോം, സാധിക വേണുഗോപാൽ അഭിരാമി സുരേഷ് തുടങ്ങി നിരവധി പേരായിരുന്നു സുരേഷ് ഗോപിക്ക് പിന്തുണയുമായി രംഗത്തെത്തിയത്.